രണ്ടത്താണിയിൽ കവർച്ചക്ക് ശേഷം തുണിക്കടക്ക് തീയിട്ടു; ലക്ഷങ്ങളുടെ നഷ്ടം


രണ്ടത്താണിയില്‍ വസ്ത്രവ്യാപാരസ്ഥാപനം കത്തി നശിച്ചു. മലേഷ്യ ടെക്‌സ്‌റ്റൈല്‍സ് എന്ന സ്ഥാപനമാണ് കത്തി നശിച്ചത്. കവര്‍ച്ചയ്ക്ക് ശേഷം തീയിട്ടതാണെന്നാണ് സംശയം. രണ്ടത്താണി സ്വദേശി മൂര്‍ക്കത്ത് സലീമിന്റേതാണ് വസ്ത്രസ്ഥാപനം.രണ്ട് നില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മലേഷ്യ ടെക്സ്റ്റയില്‍സിന്റെ താഴത്തെ നിലയാണ് പൂര്‍ണ്ണമായും അഗ്നിക്കിരയാക്കിയത്. 

തീപിടുത്തത്തില്‍ കടക്കുള്ളിലെ സിസിടിവി ക്യാമറകളും കത്തിനശിച്ചു.തിരൂരില്‍ നിന്നും രണ്ട് യൂണിറ്റ് അഗ്നിശമന സേന സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ലക്ഷങ്ങളുടെ നാശനഷ്ടമാണുണ്ടായിരിക്കുന്നത്. സംഭവത്തില്‍ കാടാമ്പുഴ പോലീസ് അന്വേഷണം ആരംഭിച്ചു.വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കടയ്ക്ക് തീപിടിച്ചത്.കടയുടെ ഭിത്തി തുരന്ന നിലയിലാണ്. സംഭവത്തില്‍ കാടാമ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.



നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !