കവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്‌ക്കാരം. പുരസ്‌ക്കാരം നേടുന്ന ആറാമത്തെ മലയാളി സാഹിത്യകാരനാണ് അക്കിത്തം. 1926 മാര്‍ച്ച് 18 നു പാലക്കാടു ജില്ലയിലെ കുമരനെലൂരിലാണ് അക്കിത്തം ജനിച്ചത്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ബാലീ ദര്‍ശനം, ഇടിഞ്ഞുപൊളിഞ്ഞ ലോകം തുടങ്ങിയവയാണ് പ്രധാന കൃതികള്‍. അക്കിത്തത്ത് മനയില്‍ വാസുദേവന്‍ നമ്പൂതിരിയുടെയും പാര്‍വതി അന്തര്‍ജ്ജനത്തിന്റെയും മകനായാണ് ജനനം. സംസ്‌കൃതം, ജ്യോതിശാസ്ത്രം, സംഗീതം തുടങ്ങി വിവിധ മേഘലകളില്‍ അഗാധമായ പാണ്ഡിത്യമുള്ള വ്യക്തിയാണ് അദ്ദേഹം.
1971ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. ഓടക്കുഴല്‍ അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന്‍ പുരസ്‌ക്കാരം, ലളിതാംബിക അന്തര്‍ജ്ജനം സാഹിത്യ അവാര്‍ഡ്, വള്ളത്തോള്‍ അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌ക്കാരം എന്നീ അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. 2017 ല്‍ പത്മശ്രീ പുരസ്‌ക്കാരവും ലഭിച്ചു. ശ്രീദേവി അന്തര്‍ജ്ജനമാണ് ഭാര്യ. ആറ് മക്കളുമുണ്ട്.


