പ്രളയ ദുരിതത്തിൽ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കായി സർട്ടിഫിക്കറ്റ് അദാലത്ത് - 949 പേര്‍ പങ്കെടുത്തു



പ്രളയത്തില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കായി ജില്ലാ ഭരണകൂടത്തിന്റെ അദാലത്ത് ഇന്ന് നടന്നു. കഴിഞ്ഞ പ്രളയത്തില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടിയാണ് ജില്ലാ ഭരണകൂടവും ഐ.ടി മിഷനും ചേര്‍ന്ന് അദാലത്ത് നടത്തിയത്. 949 പേര്‍ സര്‍ട്ടിഫിക്കറ്റ് വീണ്ടെടുക്കുന്നതിന് അദാലത്തില്‍ എത്തി. ഓരോ കൗണ്ടറിലും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥനെ കൂടാതെ അക്ഷയ സംരംഭകരും ഉണ്ടായിരുന്നു.
റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ലൈസന്‍സ്, ആര്‍.സി ബുക്ക്, എസ്എസ്എല്‍സി, പ്ലസ്ടു സര്‍ട്ടിഫിക്കറ്റ്, ആധാരം തുടങ്ങിയവയുടെ യഥാര്‍ഥ രേഖകള്‍ക്കു പകരമായി ഉപയോഗിക്കാവുന്ന പകര്‍പ്പുകള്‍ അദാലത്തു വഴി നല്‍കി. രേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കുന്ന ഡിജിറ്റല്‍ ലോക്കര്‍ സംവിധാന സൗകര്യവും അദാലത്തില്‍ ഒരുക്കിയിരുന്നു. വിവിധ വകുപ്പുകളില്‍ നിന്നായി അന്‍പതോളം ഉദ്യോഗസ്ഥര്‍ സഹായത്തിനെത്തി.



നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !