ദുബായ് കെഎംസിസി മാറാക്കര പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ഫുട്‌ബോൾ ഫെസ്റ്റ് 2k 19 ദുബായ് അൽ കവാനീജ് സ്റ്റേഡിയത്തിൽ ഇന്ന് മാറ്റൊരുക്കും


ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി ദുബായ് കെഎംസിസി മാറാക്കാര പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന അൽ തായിഫ് ഗ്രൂപ് ഓഫ് കമ്പനി ദുബായ് സ്പോണ്സർ ചെയ്യുന്ന വിന്നേഴ്സ് ട്രോഫിക്കും പ്രൈസ് മണിക്കും, ജോൻസ് പെയിന്റ് ദുബായ് സ്പോണ്സർ ചെയ്യുന്ന റണ്ണേഴ്‌സ് ട്രോഫിക്കും ,പ്രൈസ് മാണിക്കും, നജ്‌മത് അൽ കവാനീജ്  ട്രേഡിങ് ദുബായ് സ്പോണ്സർ ചെയ്യും തേർഡ് ട്രോഫിക്കും വേണ്ടിയുളള   ഒന്നാമത് സെവൻസ് ഫുഡ്ബോൾ   ഫെസ്റ്റ് 2k19 നവംബർ 8 വെളളിയാഴ്ച അൽ കവാനീജ്  സ്റ്റേഡിയത്തിൽ വെച്  നടക്കും,ഫുട്‌ബോൾ ഫെസ്റ്റിൽ യു എ ഇ യിലെ പ്രമുഖ ടീമുകൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

മുഖ്യ അതിഥിയായി മാറാക്കര പഞ്ചായത്ത് ബോർഡ് മുൻ പ്രസിഡന്റ് എപി. മൊയ്‌ദീൻ കുട്ടി മാസ്റ്റർ പങ്കെടുക്കും,ദുബായ് കെഎംസിസി സംസ്ഥാന ഉപാധ്യക്ഷൻ ബക്കർ ഹാജി മണ്ണാർതൊടി,, ജില്ലാ പ്രസിഡന്റ് യാഹുമോൻ ഹാജി, സെക്രട്ടറിമാരായ മുജീബ് കോട്ടക്കൽ, ഫക്രുദീൻ മാറാക്കര,കോട്ടക്കൽ മണ്ഡലം പ്രസിഡന്റ് സിവി. അഷ്റഫ്,  സെക്രട്ടറി ലത്തീഫ് കുറ്റിപ്പുറം, kc കുഞ്ഞുട്ടി കാടാമ്പുഴ,മാറാക്കര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ജോയിൻ സെക്രട്ടറി അഷ്റഫ് പട്ടാക്കൽ ,തുടങ്ങി സംസ്ഥാന ജില്ലാ ,മണ്ഡലം ,പഞ്ചായത് കെഎംസിസി നേതക്കളും പങ്കെടുക്കുന്ന് ഫുഡ് ബോൾ ഫെസ്റ്റിലേക്ക്
യു എ ഇ യിലെ എല്ലാ ഫുട്‌ബോൾ  പ്രേമികളും പങ്കെടുക്കണമെന്നും സംഘാടകർ അറിയിച്ചു .

റിപ്പോർട്ട് : ശരീഫ് പിവി കരേക്കാട്
                   00971563423734




നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !