നിരന്തരം പശ്ചാതാപിക്കുകയും കർമ്മനുഷ്ടാനങ്ങളിൽ കൃത്യത പാലിക്കുകയും ചെയ്യുന്നവരെ അല്ലാഹു തൃപ്തിപ്പെടുന്നു. അതേ സമയം അനുഷ്ഠാനങ്ങളും സാമൂഹിക സേവനങ്ങളും എത്ര തന്നെ അധികരിപ്പിക്കുകയും സ്വന്തം മാതാപിതാക്കളുടെ സംതൃപ്തി കരസ്ഥമാക്കാതിരിക്കുകയും ചെയ്യുന്നവർക്ക് അല്ലാഹുവിൻറെ തൃപ്തി കരസ്ഥമാക്കാൻ ആവില്ല എന്ന് പ്രവാചകാധ്യാപനങ്ങൾ ഉദ്ധരിച്ചു കൊണ്ട് അദ്ദേഹം ഓർമ്മപ്പെടുത്തി.അബ്ദുൽ ജലീൽ ചാലിലകത്ത് സ്വാഗതവും നൗഷാദ് കരിങ്ങനാട് നന്ദിയും പറഞ്ഞു.


