ജിദ്ദ ലിറ്റ് എക്സ്പോ : പ്രസംഗ മത്സരത്തിനുള്ള രെജിസ്ട്രേഷൻ ആരംഭിച്ചു


ജിദ്ദ : നവംബര് 16 നു ഫോക്കസ് സൗദി ജിദ്ദ ചാപ്റ്റർ സംഘടിപ്പിക്കുന്ന  ജിദ്ദ ലിറ്റ് എക്സ്പോയുടെ ഭാഗമായി  വിദ്യാർത്ഥികൾക്ക് വീഡിയോ പ്രസംഗ മത്സരത്തിനുള്ള രെജിസ്ട്രേഷൻ ആരംഭിച്ചു  . 'വായിച്ചാൽ  വിളയും ഇല്ലെങ്കിൽ വളയും ' എന്ന വിഷയത്തിൽ മലയാളത്തിൽ  രണ്ട് മിനുട്ട് ദൈർഘ്യമുള്ള    പ്രസംഗം വീഡിയോ ഷൂട്ട് ചെയ്ത് 0535857537 എന്ന നമ്പറിൽ   നവംബർ 12 നകം വാട്സപ്പ് വഴി അയച്ചു തരിക .  8 ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യതയുള്ളത് . വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ജിദ്ദ ലിറ്റ് എക്സ്പോയിൽ വെച്ച് നല്കുന്നതാണെന്നു ഫോക്കസ് ഭാരവാഹികൾ അറിയിച്ചു.


റിപ്പോർട്ട്: മൻസൂർ എടക്കര ജിദ്ദ 

നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !