പുനരുപയോഗിക്കാനാവാത്ത പ്ലാസ്റ്റിക് വസ്തുക്കളുടെ നിർമാണവും വിൽപ്പനയും സൂക്ഷിക്കലും സംസ്ഥാനത്ത് നിരോധിച്ചു. ജനുവരി ഒന്നിന് നിരോധനം പ്രാബല്യത്തിൽ വരും.
ബിവറേജസ് കോർപ്പറേഷന്റെ മദ്യക്കുപ്പികൾ, മിൽമ പാൽകവർ, കേരഫെഡ്, ജല അതോറിറ്റി എന്നിവയുടെ ഉത്‌പന്നങ്ങളുടെ പ്ലാസ്റ്റിക് കവറുകൾക്കും കുപ്പികൾക്കും വ്യവസ്ഥകളോടെ പ്രത്യേക ഇളവുണ്ട്. നിയമം ലംഘിക്കുന്ന പ്ലാസ്റ്റിക് നിർമാതാക്കൾ, മൊത്തവിതരണക്കാർ, ചെറുകിട വിൽപ്പനക്കാർ എന്നിവർക്ക് പിഴയേർപ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചു.


