മലപ്പുറം കോണോംപാറ ചുങ്കം മാട്ടുമ്മൽ അബ്ദുൽ സലാമിെൻറ മകൻ നിഷാദ് (38) ജിദ്ദയിൽ നിര്യാതനായി. കഴിഞ്ഞ ദിവസം സ്പോൺസർക്കൊപ്പം നടക്കാനിറങ്ങിയപ്പോൾ ജിദ്ദ കോർണിഷിൽ കുഴഞ്ഞു വീണതിനെ തുടർന്ന് സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മൂന്ന് ശസ്ത്രക്രിയകൾ നടത്തിയിരുന്നു. ബുധനാഴ്ച ഉച്ചക്കാണ് മരിച്ചത്. അവധി കഴിഞ്ഞ് രണ്ട് മാസം മുമ്പാണ് ജിദ്ദയിൽ എത്തിയത്. എട്ട് വർഷത്തോളമായി ഹൗസ് ഡ്രൈവർ വിസയിൽ ജോലി നോക്കുകയായിരുന്നു.
മൃതദേഹം മക്കയിൽ സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മാതാവ്: നസീമ. ഭാര്യ: ഷംന. മക്കൾ: നിമ മൽക്കർ, നിയ മൽക്കർ. സഹോദരങ്ങൾ: നിസാമുദ്ദീൻ, ഷിഫ, ഷിഹ.


