ജിദ്ദയിലെ സാമൂഹ്യ സാംസ്കാരിക മത സംഘടനകളുടെ നേതൃ നിലയിൽ പ്രവർത്തിക്കുന്ന ഖദ്ദാഫി വടക്കാങ്ങര മസ്ജിദ് ഫാറൂഖ് ജിദ്ദ മഹല്ല് കമ്മിറ്റി ജനറൽ സിക്രട്ടറി, വടക്കാങ്ങര പി എം ഐ സി ജിദ്ദ ജനറൽ സിക്രട്ടറി, മദാഇൽ ഫഹദ് കെ എം സി സി വൈസ് പ്രസിഡന്റ്, ജിദ്ദ മങ്കട മണ്ഡലം കെ എം സി സി ഉപാദ്ധ്യക്ഷൻ ജിദ്ദ മക്കരപ്പറമ്പ് പഞ്ചായത്ത് കെ എം സി സി പ്രസിഡന്റ് തുടങ്ങി നിരവദി പദവികൾ വഹിച്ചിരുന്നു.
പ്രവാസം അവസാനിപ്പിച്ച നാട്ടിലേക്ക് മടങ്ങുന്ന ഖദ്ധാഫിക്ക് മക്കരപ്പറമ്പ് പഞ്ചായത്ത് ജിദ്ദ KMCC യുടെ ഉപഹാരം ജിദ്ധ-മലപ്പുറം ജില്ല കെ എം സി സി സെക്രട്ടറി അബ്ദുൽ ഗഫൂർ അമ്പലക്കുത്ത് നൽകി ചടങ്ങിൽ കുഞ്ഞിമുഹമ്മദ് അറക്കൽ അദ്യക്ഷത വഹിച്ചു.
അഷ്റഫ് മുല്ലപ്പള്ളി യോഗം ഉദ്ഘാടനം നിർവ്വ ഹിച്ചു , ഹൈദർ അലി മാരത്ത്, ജഹ്ഫർ ഫൈസി, ഷാജിറലി, അബ്ദുൽകരീം വാരിയത്ത്, റഹൂഫ് തങ്കയത്തിൽ, റഷീദ് കരുവള്ളി എന്നിവർ സംസാരിച്ചു. ഖദ്ദാഫി നന്ദി പറഞ്ഞ് സംസാരിച്ചു. നൗഷാദ് വെങ്കിട്ട സ്വാഗതവും അഷ്റഫ് തൊട്ടിത്തൊടി നന്ദിയും പറഞ്ഞു.


