സേവ ജിദ്ദ എഫ്. സി. ഫുട് ബോൾ ക്ലബ് രൂപികരിച്ചു


മൻസൂർ എടക്കര

ജിദ്ദ: സൗദി എടക്കര വെൽഫെയർ അസോസിയേഷൻ  (സേവ ജിദ്ദ)  സേവ എഫ്. സി.  ഫുട് ബോൾ ക്ലബ്  രൂപികരിച്ചു. സമീർ മായിൻ കരുനെച്ചി  (ചെയർമാൻ), ഉസ്മാൻ ചോലയിൽ (ജനറൽ കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.

ശറഫിയ റാറാവിസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മുഖ്യ രക്ഷാധികാരി നജീബ് കളപ്പാടൻ ഉത്ഘാടനം ചെയ്തു. എടക്കര നിവാസികളായ  കായിക താരങ്ങളെ  ഉയർത്തികൊണ്ട് വരാനും, കൂടുതൽ കായിക പ്രേമികളെ ഉൾപ്പെടുത്തി ജിദ്ദ സമൂഹത്തിനു മുന്നിൽ എത്തിക്കാൻ  ഈ ക്ലബ്‌ വഴി സാധ്യമാവണമെന്നും,  നാം ചെയ്തു വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇതിലൂടെ കൂടുതൽ വ്യാപിപ്പിക്കാൻ കഴിയണമെന്നും  അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ് മുഹമ്മദ്‌ അലി. ഇ. അധ്യക്ഷം വഹിച്ചു.  ജിദ്ദയിലെ ഫുട് ബോൾ ക്ലബായ ജെ എസ് സിയുടെ വൈസ് പ്രസിഡന്റ് ബഷീർ അഹമ്മദ്‌ മച്ചിങ്ങൽ, പരിശീലകൻ ഇഖ്ബാൽ മച്ചിങ്ങൽ എന്നിവർ അവരുടെ ഫുട് ബോൾ അനുഭവങ്ങൾ കളിക്കാരുമായി പങ്കുവെച്ചു. 

സിഫ് ടൂർണമെന്റിൽ  കളിക്കാനെത്തിയ  എടക്കരയുടെ അഭിമാനമായി തീർന്ന  ഫുട് ബോൾ താരം ഇസ്ഹാക്ക് ഉസ്മാന്  ചടങ്ങിൽ സ്വീകരണം നൽകി. 

ഗഫൂർ ഇ എ സ്വാഗതവും, അമീർ എടക്കാടൻ നന്ദിയും പറഞ്ഞു. സേവ എഫ് സി മാനേജർ ഷാഹിദ് റഹ്മാൻ, ക്യാപ്റ്റൻ സന്തോഷ്, വ്യവസായി സാബിക് നസീം, ഉസ്മാൻ എരഞ്ഞിക്കൽ, സലീം കളപ്പാടൻ, അഫ്സൽ കല്ലിങ്ങപാടൻ, ഷമീം സി പി, സലീം എം കെ  തുടങ്ങിയവർ സംബന്ധിച്ചു.




നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !