മത്സര പരീക്ഷകള്‍ക്ക് സൗജന്യ പരിശീലനം അപേക്ഷകള്‍ ക്ഷണിച്ചു



മലപ്പുറം: ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ പൊന്നാനി ഈശ്വരമംഗലം കരിമ്ബനയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ 2020 ജനുവരിയില്‍ ആരംഭിക്കുന്ന പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

പി.എസ്.സി, എസ്.എസ്.സി, ബാങ്ക്, റെയില്‍വെ തുടങ്ങിയ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് അപേക്ഷിക്കാം. 

ന്യൂനപക്ഷ വിഭാഗത്തിന് പുറമെ 20 ശതമാനം സീറ്റുകള്‍ മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും ലഭിക്കും. താത്പര്യമുള്ളവര്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും രണ്ടു ഫോട്ടോയും ആധാറിന്റെ കോപ്പിയും സഹിതം അപേക്ഷിക്കണം. അപേക്ഷ ഫോം പരീശീലന കേന്ദ്രത്തില്‍ നിന്നും നേരിട്ട് ലഭിക്കും. 
അപേക്ഷ നൽകേണ്ട ആവാസന തിയ്യതി ഡിസമ്പർ 15.
കൂടുതൽ വിവരങ്ങൾക്ക്  9847580459, 9947112543, 9946175811.


നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !