ഇരുപത്തിനായിരത്തോളം വിദ്യാർത്ഥികളുടെ ഗ്ലോബൽ മീറ്റ് ഡിസംബർ 25ന്


ജിദ്ദ: 1955ൽ സഥാപിതമായ അരീക്കോട് സുല്ലമുസ്സലാം  സ്കൂളിന്റെ ഒറിയന്റൽ ഹൈർസെക്കന്ററിയിൽ നിന്ന്‌  63 വർഷം സ്കൂളിൽ  നിന്ന് പഠിച്ചിറങ്ങിയ ഇരുപത്തിനായിരത്തോളം വിദ്യാർത്ഥികളുടെ ഗ്ലോബൽ മീറ്റിന്റെ ഭാഗമായി ജിദ്ദയിൽ അരീക്കോട് സുല്ലമുസ്സലാം  സ്കൂളിന്റെ പുർവ്വവിദ്യാർത്ഥികൾ ഒത്തുകൂടി.

ജിദ്ദയിലെ അരീക്കോടുക്കാരും സ്കൂളിലെ പുർവ്വ വിദ്യാർത്ഥികളും  ഇപ്പോൾ  സ്കൂളിൽ പഠികുന്ന കുട്ടികളുടെ രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു. ഗ്ലോബൽ മീറ്റിന്റെ നടത്തിപ്പുമായി ബെന്ധപെട്ടു സൗദി അറബിയിലെത്തിയ SOHS സ്കൂൾ അധ്യാപകരായ  എം. മുനീബ്, സിപി.കരീം, എംപി.റഹ്മത്തുള്ള എന്നിവർക്ക് പരിപാടിയിൽ സ്വീകരണം നൽകി.

അരീക്കോടിന്റെ ചരിത്രത്തിന്റെ ഭാഗമായി മാറുന്ന ഗ്ലോബൽ മീറ്റ് അതിന്റ മുന്നോടിയായി മുഴുവൻ ബാച്ചുകളുടെയും  മീറ്റിങ് നടന്നു കൊണ്ടിരിക്കുന്നു വെന്നും ഓരോ ബാച്ചും അതിശയിപ്പിക്കുന്ന പ്രവർത്തങ്ങളാണ് കാഴ്ചവെക്കുന്നത് എന്നും എം. മുനീബ് പറഞ്ഞു.  ചടങ്ങിന് സമദ് തെരട്ടമ്മൽ അധ്യക്ഷത വഹിച്ചു. അരീക്കോടിന്റെയും സ്കൂളിന്റെയും ചരിത്രം മുസ്തഫ വാക്കാലൂർ വിശദികരിച്ചു.

പരിപാടിക്ക് ആശംസകൾ നേർന്ന് സിദിഖ് TKT,  ഉമ്മർ കുട്ടി വടക്കുമുറി, ഗഫൂർ നലക്കത്ത്, സുൽഫിക്കർ മാട്ടുമ്മൽ, ടിപി റഹ്മത്ത്, മുനീർ ബാബു,കെ വി .സുബൈർ, സജീർ ബാബു, ഫൈസൽ ആലുക്കൽ, കൊല്ലതൊടി ബുഷൈർ  എന്നിവർ സംസാരിച്ചു. കെ സി മൻസൂർ  സ്വാഗതവും റഹ്മത്തുള്ള കുട്ടൻ നന്ദിയും പറഞ്ഞു.  ഹാഫിസ് ശാന്തി നഗർ, റഷീദ് കൊഴക്കൊട്ടൂർ  ജാഫർ ഉഴുന്നൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.





Download Mediavision TV Apps and watch Live TV and read latest news in your mobile. You can opt to receive breaking news notifications to your phone.


നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !