കരിപ്പൂരിൽ ഒരുകോടിയുടെ സ്വർണം പിടിച്ചു


Representative image

കരിപ്പൂർ: (www.mediavisionlive.in) വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 2.5 കിലോ സ്വർണമിശ്രിതം എയർ കസ്റ്റംസ് ഇൻറലിജൻസ് വിഭാഗം പിടിച്ചെടുത്തു. മസ്‌കറ്റിൽനിന്നെത്തിയ മൂന്ന് യാത്രക്കാരിൽ നിന്നാണ് ഒരുകോടി രൂപ വിലവരുന്ന സ്വർണം പിടിച്ചെടുത്തത്.

റിയാദിൽനിന്ന് മസ്‌കറ്റ് വഴി കരിപ്പൂരെത്തിയ കോഴിക്കോട് ഓമശ്ശേരി സ്വദേശി പി. ഷിഹാബുദ്ദീനിൽ(23)നിന്ന് 1.890 കിലോ സ്വർണമിശ്രിതമാണ് കണ്ടെടുത്തത്. വയനാട് മേപ്പാടി സ്വദേശി ഇല്യാസിൽ(28)നിന്ന് 600 ഗ്രാം സ്വർണവും മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ശ്രീജേഷിൽ(26)നിന്ന് 570 ഗ്രാം സ്വർണമിശ്രിതവും കണ്ടെടുത്തു. പ്രത്യേക പായ്ക്കറ്റുകളിലാക്കി അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് ഇവർ സ്വർണം കടത്താൻ ശ്രമിച്ചത്. അസിസ്റ്റന്റ്‌ കമ്മിഷണർ സുരേന്ദ്രനാഥിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ ഗോകുൽദാസ്, ബിമൽദാസ്, ഐസക് വർഗീസ്, ഇൻസ്‌പെക്ടർമാരായ വിജിൽ, അഭിനവ് റഹീസ്, സൗരഭ്, ശില്പ, രാമേന്ദ്ര, ഹവിൽദാർ ഫ്രാൻസിസ് എന്നിവരടങ്ങിയ സംഘമാണ് കള്ളക്കടത്ത് പിടിച്ചത്.


നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !