എച്ച്ഡിഎഫ്സി ബാങ്കിന്റെ മൊബൈൽ ആപ്പും നെറ്റ് ബാങ്കിങ് സൈറ്റും ഉപയോഗിക്കാൻ കഴിയുന്നില്ലെന്ന് പരാതി. തുടർച്ചയായി മൂന്നാമത്തെ ദിവസവും മൊബൈൽ ആപ്പും നെറ്റ് ബാങ്കിങും ഡൗണായി കിടക്കുന്നത്. തിങ്കളാഴ്ച രാവിലെ 10 മണി മുതൽ മിക്കവർക്കും സേവനങ്ങൾ പരിധിക്ക് പുറത്താണ്. കസ്റ്റമയർ കെയറിനെ വിളിച്ച് ഉഭോക്താക്കൾ പരാതി നൽകുന്നുണ്ടെങ്കിലും ഇതുവരെ പൂർവ്വ സ്ഥിതിയിലാക്കാൻ സാധിച്ചിട്ടില്ല.
We apologise that the resolution of the technical glitch is taking more time than anticipated. Our experts are working round the clock. While some customers are able to transact using NetBanking and MobileBanking App, a few may still be facing intermittent issues. (1/2)— HDFC Bank Cares (@HDFCBank_Cares) December 3, 2019
പലസ്ഥാപനങ്ങളിലും ശമ്പളം നൽകുന്ന ദിവസങ്ങലിൽ തന്നെയാണ് എച്ച്ഡിഎഫ്സി ബാങ്കിന്റെ നെറ്റ് ബാങ്കിങ് സൈറ്റിൽ പ്രശ്നങ്ങൾ നേരിടുന്നത്. ഇതാണ് ഉപഭോക്താക്കളെ ആശങ്കയിലാക്കുന്നത്. നെറ്റ് ബാങ്കിങ് പേജിലേക്ക് കയറാൻ ശ്രമിക്കുന്ന ഉപഭോക്താക്കൾക്ക് കുറച്ച് സമയത്തിന് ശേഷം ശ്രമിക്കുക എന്ന സനദേശമാണ് ലഭിക്കുന്നത്.
രാജ്യത്തെ മികച്ച ബാങ്കുകളിൽ ഒന്നാണ് എച്ച്ഡിഎഫ്സി ബാങ്ക്. വർക്കിങ് അവേർസിൽ ഇത്തരത്തിൽ ദീർഘ നേരം മൊബൈൽ ആപ്പും നെറ്റ് ബാങ്കിങ്ങും പണിമുടക്കുന്നത് 'മികച്ച ഡിജിറ്റൽ ബാങ്ക്' ആയി അംഗീകരിക്കപ്പെട്ട ബാങ്കിന്റെ മുഖം നഷ്ടപ്പെടും. 4.5 കോടി ഉപഭോക്താക്കളാണ് എച്ച്ഡിഎഫ്സി ബാങ്കിനുള്ളത്. ഇതിൽ പകുതി പേരും ഡിജിറ്റൽ പ്ലാറ്റ് ഫോം ഉപയോഗിക്കുന്നവരാണ്.



