സൗദിയിലേക്ക് വീണ്ടും ഹൂതി ആക്രമണം

(ഫയൽ ഫോട്ടോ)

ജിദ്ദ: സൗദിയിലേക്ക് വീണ്ടും ഹൂതി ആക്രമണം.ജീസാനിലെ ആശുപത്രിക്ക് നേരെയാണ് ചൊവ്വാഴ്ച രാത്രി മിസൈൽ ആക്രമണമുണ്ടായത്.

ആശുപത്രിക്കു സമീപത്തെ സിവിലിയൻ കേന്ദ്രങ്ങൾക്കു നേരെയും ഷെല്ലാക്രമണങ്ങളുണ്ടായി. ആശുപത്രി കോമ്പൗണ്ടിന്റെ ചുറ്റുമതിലിന് ഷെല്ലാക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചു. 

ആർക്കും പരിക്കോ ആളപായമോ ഉണ്ടായിട്ടില്ലെന്ന് ജിസാൻ സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു.  യമൻ അതിർത്തിക്കടുത്താണ് ആക്രമണം നടന്ന ആശുപത്രി. നേരത്തെ നിരവധി ആക്രമണങ്ങളാണ് ജീസാൻ ലക്ഷ്യമാക്കി ഹൂതികൾ നടത്തിയിരുന്നത്. 


Download Mediavision TV Apps and watch Live TV and read latest news in your mobile. You can opt to receive breaking news notifications to your phone.



നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !