തബൂക്ക് വിമാനത്താവളത്തിൽ മാസ് തബൂക്ക് ഭാരവാഹികൾ മീഡിയ സംഘത്തെ ഉൗഷ്മളമായി സ്വീകരിച്ചു.ഭാരവഹികളായ പ്രദീപ് കുമാർ, മാത്യു തോമസ്സ് നെല്ലുവേലിൽ, അബ്ദുൽ ഹഖ് പെരിന്തൽമണ്ണ, നജുമുദ്ദീൻ തൃക്കുന്നപ്പുഴ, ജോസ് സ്കറിയ, ഷാബു ഹബീബ്, വിമൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.
ദ്വിദിന സന്ദർശന പരിപാടിക്ക് മീഡിയ ഫോറം പ്രസിഡൻറ് പി. ഷംസുദ്ദീൻ, ജന. സെക്രട്ടറി കബീർ കൊണ്ടോട്ടി, ട്രഷറർ ബിജു രാമന്തളി, ടൂർ കോ ഒാർഡിനേറ്റർ നാസർ കരുളായി, വൈസ് പ്രസിഡൻറ് ഹാഷിം കോഴിക്കോട്, ജോ. സെക്രട്ടറി ഗഫൂർ കൊണ്ടോട്ടി എന്നിവർ നേതൃത്വം നൽകി. പി.എം. മായിൻകുട്ടി, ജാഫറലി പാലക്കോട്, ഇബ്രാഹിം ശംനാട്, സാദിഖലി തുവൂർ, പി.കെ. സിറാജ്, മുസ്തഫ പെരുവള്ളൂർ എന്നിവർ യാത്രാസംഘത്തിലുണ്ടായിരുന്നു.


