മലപ്പുറം: മലപ്പുറം റണ്ണേഴ്സ് ക്ലബ് . ‘റണ്‍ ഫോർ ഹ്യുമാനിറ്റസ’ എന്ന പേരിൽ മലപ്പുറത്ത് മാരത്തണ്‍ സംഘടിപ്പിച്ചു.
കിഴക്കേത്തലയിൽ നിന്ന് ആരംഭിച്ച മാരത്തണ്‍ ഡിവൈഎസ്പി ജലീൽ തോട്ടത്തിൽ ഫ്ളാഗ്ഓഫ് ചെയ്തു. പത്ത്, അഞ്ച് കിലോമീറ്റർ എന്ന കാറ്റഗറിയിൽ നടന്ന മത്സരത്തിൽ രണ്ടായിരത്തിലധികം പേർ പങ്കെടുത്തു.
വിജയികൾക്കു ഡിഎംഒ കെ. സക്കീന സമ്മാനങ്ങൾ വിതരണം ചെയ്തു.
മുനിസിപ്പൽ വൈസ് ചെയർമാൻ പെരുന്പള്ളി സെയ്ദ്, പ്രതിപക്ഷ നേതാവ് ഒ. സഹദേവൻ, കൗണ്‍സിലർമാരായ മിർഷാദ് ഇബ്രാഹിം തുടങ്ങിയവർ പങ്കെടുത്തു.
ക്ലബ് പ്രസിഡന്റ് നൗഷാദ് വടക്കൻ, ഉപ്പൂടൻ റഹ്മാൻ, അലക്സ് തോമസ്, ബാവ, ജയേഷ്, സന്തോഷ് ചൂരപ്പള്ളി, യു.പി ഇസ്മായിൽ, സമദ്, അലി, ഫസൽ എന്നിവർ നേതൃത്വം നൽകി.


