തീര്‍ത്ഥാടകര്‍ക്കായി ഉണര്‍ന്നു പ്രവര്‍ത്തിക്കുകയാണ് കുറ്റിപ്പുറം മിനി പമ്പയില്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍



കുറ്റിപ്പുറം: ശബരിമല മണ്ഡലകാലം ആരംഭിച്ചത് മുതല്‍ തീര്‍ത്ഥാടകര്‍ക്കായി ഉണര്‍ന്നു പ്രവര്‍ത്തിക്കുകയാണ് കുറ്റിപ്പുറം മിനി പമ്പയില്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പു വരുത്തുന്നു.

ഇതിനോടകം നിരവധി തീര്‍ത്ഥാടകരാണ് മിനിപമ്പയില്‍ ആരോഗ്യ വകുപ്പ് സജ്ജമാക്കിയ പ്രാഥമിക ശുശ്രൂഷ കേന്ദ്രത്തില്‍ നിന്നും ചികിത്സ തേടിയത്. തീര്‍ത്ഥാടകര്‍ക്ക് ദൂരയാത്രയിലുണ്ടാകുന്ന ദേഹാസ്വസ്ഥതകള്‍ മാറ്റി യാത്ര തുടരാന്‍ പ്രാഥമിക ശുശ്രൂഷയിടം വഴിയൊരുക്കുന്നു. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെയും തവനൂര്‍ സി.എച്ച്.സിലെയും ഡോക്ടര്‍മാരാണ് ഇവിടെ സേവനം അനുഷ്ഠിക്കുന്നത്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, നഴ്‌സിങ് അസിസ്റ്റന്റ് എന്നിവരുടെ സേവനവും ഇവിടെയുണ്ട്. കൂടുതല്‍ ചികിത്സ ആവശ്യമെങ്കില്‍ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. ഇതിനായി ആംബുലന്‍സ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

സീബ്രാ ലൈനുകളിലൂടെ ഭക്തര്‍ക്ക് സുഗമമായി മിനി പമ്പയില്‍ പ്രവേശിക്കാനും ട്രാഫിക് നിയന്ത്രണത്തിനും സുരക്ഷയ്ക്കും മുഴുവന്‍ സമയവും പൊലീസും കാവലുണ്ട്. ട്രോമ കെയറിന്റെ സേവനം 24 മണിക്കൂറുമുണ്ട്. സുരക്ഷക്കായി വിവിധയിടങ്ങളില്‍ ബാരിക്കേഡുകളും 12 ലൈഫ് ഗാര്‍ഡുകളുടെ സേവനവും സജ്ജം. പുഴയുടെ ആഴം പരിശോധിച്ച് ഭക്ത•ാര്‍ക്ക് ഇറങ്ങാന്‍ സുരക്ഷിതമായ സ്ഥലങ്ങള്‍ അടയാളപ്പെടുത്തിയതോടൊപ്പം രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ഫയര്‍ഫോഴ്‌സിന്റെ ഡിങ്കിബോട്ട് സേവനവും 24 മണിക്കൂറും ഫയര്‍ ആന്‍ഡ് റെസ്‌ക്യു ടീമിന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. കുടിവെള്ളം, വിരിവെക്കാന്‍ പന്തല്‍, പരിസര ശുചീകരണം എന്നിവ തവനൂര്‍ ഗ്രാമപഞ്ചായത്തിന്റെ മേല്‍നോട്ടത്തിലാണ്.എണ്ണയിട്ട യന്ത്രം പോലെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ മിനി പമ്പയിലെത്തുന്ന ഭക്തര്‍ക്ക് വിസ്മരിക്കാനാകാത്ത തീര്‍ത്ഥാടന കാലമാണ് നല്‍കുന്നത്.

Download Mediavision TV Apps and watch Live TV and read latest news in your mobile. You can opt to receive breaking news notifications to your phone.



നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !