മലപ്പുറം: കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി മലപ്പുറത്ത് മദ്യശാലകൾ അടച്ചിടാൻ തീരുമാനം. മലപ്പുറം നഗരസഭ പരിധിയിലെ ബിവറേജസ് കോർപ്പറേഷൻ്റെയും കൺസ്യൂമർ ഫെഡിൻ്റെയും മദ്യശാലകൾ അടച്ചിടാനാണ് തീരുമാനമായിരിക്കുന്നത്. ഈ മാസം 31 വരെ അടച്ചിടാനാണ് നഗരസഭാ കൗൺസിൽ തീരുമാനിച്ചത്.
പ്രതിപക്ഷത്തിൻ്റെ വിയോജിപ്പോടെയാണ് നടപടികൾക്ക് കൗൺസിൽ അംഗീകാരം നല്‍കിയത്. ഇതുസംബന്ധിച്ച് മദ്യശാലകൾക്ക് നോട്ടീസ് നൽകാൻ സെക്രട്ടറിക്ക് നിർദേശം നൽകിയതായി നഗരസഭാ ചെയർപേഴ്സൺ സി എച്ച് ജമീല അറിയിച്ചു.
സംസ്ഥാനത്ത് കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ ആളുകൾ കൂടുന്നത് ഒഴിവാക്കണമെന്ന് സർക്കാർ നിർദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ചൂപൂട്ടണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കിയിരിക്കുകയാണ്. ബാറുകള്‍ അടച്ചിടണമെന്ന് ഐഎംഎയും ബിവറേജ് ഔട്ട് ലെറ്റുകളും ബാറുകളും പൂട്ടണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.
മലപ്പുറം: കൊവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി മലപ്പുറത്ത് മദ്യശാലകള്‍ അടച്ചിടുമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു . നഗരസഭ പരിധിയിലെ ബിവറേജസ് കോര്‍പ്പറേഷന്‍്റെയും കണ്‍സ്യൂമര്‍ ഫെഡിന്‍്റെയും മദ്യശാലകള്‍ ഈ മാസം 31 വരെ അടച്ചിടും .
പ്രതിപക്ഷത്തിന്‍്റെ വിയോജിപ്പോടെയാണ് നടപടികള്‍ക്ക് നഗരസഭാ കൗണ്‍സില്‍ അംഗീകാരം നല്‍കിയത്. ഇതുസംബന്ധിച്ച് മദ്യശാലകള്‍ക്ക് നോട്ടീസ് നല്‍കാന്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി . സംസ്ഥാനത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ആളുകള്‍ കൂടുന്നത് ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !