തിരുവനന്തപുരം: സംസ്ഥാനത്തെ കേബിൾ ടിവി മേഖലയിലെ ജീവനക്കാർക്ക് മിനിമം വേതനം നിശ്ചയിച്ചുകൊണ്ട് തൊഴിലും നൈപുണ്യവും വകുപ്പ് വിജ്ഞാപനം പുറത്തിറക്കി. ടെക്നിക്കൽ വിഭാഗത്തിൽ അസി.എൻജിനീയർക്ക് 28,100 രൂപയും സീനിയർ എൻജിനീയർക്ക് 24,450 രൂപയും ജൂനിയർ എൻജിനീയർ, സീനിയർ ഇലക്ടോണിക്ക് മെക്കാനിക്ക്, കസ്റ്റമർ സർവീസ് ടെക്നീഷ്യൻ ഗ്രേഡ്1, സീനിയർ ടെക്നീഷ്യൻ ഗ്രേഡ്1 എന്നിവർക്ക് 23,400 രൂപയുമാണ് അടിസ്ഥാന വേതനമായി നിശ്ചയിച്ചിരിക്കുന്നത്.
ജൂനിയർ ഇലക്ടോണിക്ക് മെക്കാനിക്ക്, കസ്റ്റമർ സർവീസ് ടെക്നീഷ്യൻ ഗ്രേഡ് 2,ടെക്നീഷ്യൻ എന്നിവർക്ക് 21,275 രൂപയും ഹെൽപ്പർ ഗ്രേഡ്1 വിഭാഗത്തിന് 17,710 രൂപയും ഹെൽപ്പർ ഗ്രേഡ് 2(കസ്റ്റമർ സർവീസ്,അനലോഗ്, സർവീസ് സെൽ)വിഭാഗത്തിന് 16,100 രൂപയുമായി അടിസ്ഥാന വേതനം നിശ്ചയിച്ചു.
എക്സിക്യൂട്ടീവ് വിഭാഗത്തിൽ സീനിയർ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, സീനിയർ ഏരിയാ സെയിൽസ് ഓഫീസർ,സീനിയർ ഏരിയാ കസ്റ്റമർ സർവീസ് ഓഫീസർ എന്നീ വിഭാഗത്തിന് 28,100 രൂപയും, ജൂനിയർ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ജൂനിയർ ഏരിയാ സെയിൽസ് ഓഫീസർ, ജൂനിയർ ഏരിയാ കസ്റ്റമർ സർവീസ് ഓഫീസർ എന്നിവർക്ക് 24,450 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്.
ചാനൽ വിഭാഗത്തിൽ പ്രോഗ്രാം ഷെഡ്യൂളർക്ക് 24,450 രൂപയും വാർത്താവിഭാഗത്തിൽ ന്യൂസ് ബ്യൂറോ ചീഫിന് 28,100 രൂപയും ന്യൂസ് റിപ്പോർട്ടർ, ന്യൂസ് ക്യാമറാമാൻ/പ്രോഗ്രാം ക്യാമറാമാൻ, വിഷ്വൽ എഡിറ്റർ എന്നീ വിഭാഗങ്ങൾക്ക് 24,450 രൂപയും പാർട്ട് ടൈം ന്യൂസ് റീഡർക്ക് (ഒരു ബുള്ളറ്റിൻ വായിക്കുന്നതിന്) 600 രൂപയുമാണ് അടിസ്ഥാന വേതനം. ഓഫീസ് വിഭാഗത്തിൽ മാനേജർക്ക് 28,100 രൂപയും സൂപ്പർ വൈസർക്ക് 24,450 രൂപയും അക്കൗണ്ടന്റ് ,കാഷ്യർ,ക്ലാർക്ക്/ കമ്പ്യൂട്ടർ ഓപ്പറേറ്റർ,റിസപ്ഷിനിസ്റ്റ് എന്നിവർക്ക് 21,275 രൂപയും ഹൗസ് കീപ്പർ/ഡ്രൈവർക്ക് 18,500 രൂപയും കളക്ഷൻ ബോയിക്ക് 25രൂപയും (വീട് ഒന്നിന് ശരാശരി 500-600 വീടുകൾ)പ്യൂൺ/അറ്റൻഡർ /സെക്യൂരിറ്റി വിഭാഗത്തിന് 16,100 രൂപയും സ്വീപ്പർമാർക്ക് 14,000 രൂപയുമായി അടിസ്ഥാന ശമ്പളം നിശ്ചയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !