കോവിഡ് 19 വെെറസ് ബാധയെ തുടർന്ന് ലോകത്താകമാനം മരിച്ചവരുടെ എണ്ണം പതിനായിരം കടന്നു. 180 രാജ്യങ്ങളിലായാണ് ഇത്രയും മരണം. ഇറ്റലിയിൽ സ്ഥിതി അതീവ ഗുരുതരമാണ്. മരണസംഖ്യയിൽ ഇറ്റലി ചെെനയെ മറികടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറ്റലിയിൽ 427 പേർ മരിച്ചു.
കോവിഡ് 19 ബാധിച്ച് ഇതുവരെ ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 3,405 ആയി. ചെെനയിൽ 3,248 പേരാണ് ഇതുവരെ മരിച്ചത്. ചെെനയിൽ 80,000 ത്തിലേറെ പേർക്ക് കോവിഡ് 19 പോസിറ്റീവ് ആയിരുന്നു. എന്നാൽ, ഇറ്റലിയിൽ 40,000 പേർക്കേ കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നുള്ളൂ. പക്ഷേ, മരണനിരക്കിൽ ചെെനയേക്കാൾ ബഹുദൂരം മുന്നിലാണ് ഇറ്റലി. സ്‌പെയിനിലും ഇറാനിലും സ്ഥിതി മോശമാണ്.
അമേരിക്കയിൽ 13,000 ത്തോളം പേർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. 200 പേർ മരിച്ചു. ലോകത്താകമാനം 2,40,000 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 85,000 ത്തോളം പേർ രോഗവിമുക്‌തരായി.
ഇന്ത്യയിൽ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 195 ആയി. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ അനുസരിച്ചാണിത്. മഹാരാഷ്ട്രയിൽ 48 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇപ്പോൾ ചികിത്സയിൽ ഉള്ളവരിൽ രണ്ട് പേരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു എല്ലാ മുഖ്യമന്ത്രിമാരുമായും വീഡിയോ കോൺഫറൻസിങ് നടത്തുന്നുണ്ട്. കോവിഡ് 19 മായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനാണ് വീഡിയോ കോൺഫറൻസിങ്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !