12 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ. ഒരു ദിവസം ആറ് കേസുകൾ റിപ്പോർട്ട് ചെയ്ത കാസർകോട് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
സർക്കാർ ഓഫീസുകൾ ഒരാഴ്ചത്തേക്കും ആരാധനാലയങ്ങൾ, ക്ലബ്ബുകൾ എന്നിവ രണ്ടാഴ്ചത്തേക്കും അടച്ചിടും. കടകൾ രാവിലെ 11 മണി മുതൽ 5 മണി വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളുവെന്ന നിർദേശവും നൽകി. ഇത് ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചു. അതിർത്തികളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്
സംസ്ഥാനത്താകെ 44,396 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 225 പേർ വിവിധ ആശുപത്രികളിലാണ്. ഇന്നലെ മാത്രം 56 പേർ പുതുതായി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു.
സംസ്ഥാനത്തെ എല്ലാ പരീക്ഷകളും ഉപേക്ഷിക്കാൻ തീരുമാനമായിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിലടക്കം ഭക്തർക്ക് നിയന്ത്രണമുണ്ടാകും. 28ന് ശബരിമല നട തുറക്കുമെങ്കിലും ഭക്തരെ പ്രവേശിപ്പിക്കില്ല
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !