തിരുവനന്തപുരം: കൊവിഡ് ബാധിതര്‍ സഞ്ചരിച്ച വഴികള്‍ സര്‍ക്കാര്‍ റൂട്ട് മാപ്പ് വരച്ച് പ്രഖ്യാപിക്കുമ്ബോള്‍ ഓരോര്‍ത്തര്‍ക്കും നെഞ്ചിടിപ്പാണ്. ആ വഴികളിലൂടെ തങ്ങളും സഞ്ചരിച്ചിട്ടുണ്ടോ എന്ന ആശങ്കയാണ് മിക്കവര്‍ക്കും. ഈ വഴി കണ്ടെത്താനുള്ള പരക്കം പാച്ചിലാണ് പിന്നീട്. എന്നാല്‍ ഇതിനുള്ള എളുപ്പ വഴിയുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍. രോഗി സഞ്ചരിച്ച അതേ സമയം നമ്മളും ആ വഴി ഉണ്ടായിരുന്നോ എന്നത് ഓര്‍ത്തിരിക്കുക അത്ര എളുപ്പമല്ല. അതുകൊണ്ട് തന്നെ ആശയക്കുഴപ്പം ഉണ്ടാകാനും സാധ്യത ഏറെയാണ്. എന്നാല്‍ ഗൂഗിള്‍ മാപ്പിന്റെ ലൊക്കേഷന്‍ ടൈംലൈന്‍ എന്ന ഫീച്ചര്‍ ഈ പ്രശ്നത്തിനുള്ള ഉത്തമ പരിഹാരമാവുകയാണ്. ജി.പി.എസ് സൗകര്യമുള്ള ഫോണുകളില്‍ ലൊക്കേഷന്‍ ഹിസ്റ്ററി ഓണ്‍ ആക്കിയിട്ടാല്‍ നമ്മള്‍ ഓരോ ദിവസവും പോകുന്ന വഴികള്‍ അതില്‍ റെക്കോര്‍ഡ് ആകും. ഈ റെക്കോര്‍ഡായ സഞ്ചാര വഴികളും രോഗിയുടെ സഞ്ചാരവഴിയും എളുപ്പത്തില്‍ താരതമ്യം ചെയ്യാന്‍ പറ്റും.
എങ്ങനെ ഇത് ഫോണില്‍?
- ഫോണില്‍ ഗൂഗിള്‍ മാപ്പ്സ് തുറക്കുക.
- വലതുവശത്തുള്ള നമ്മുടെ പ്രൊഫൈല്‍ ചിത്രത്തില്‍ ടാപ്പ് ചെയ്യുക
- മെനുവില്‍ 'ടൈംലൈന്‍' എന്ന് കാണും. അത് തുറക്കുക.
- മുകളില്‍ കാണുന്ന കലണ്ടറില്‍ ഓരോ ദിവസവും ക്ളിക്ക് ചെയ്താല്‍ അതത് ദിവസം എവിടെ പോയെന്ന് അറിയാന്‍ സാധിക്കും. അതില്‍ തന്നെ 'പ്ലെയ്സസ്' എന്നത് ക്ളിക്ക് ചെയ്യുമ്ബോള്‍ നമ്മള്‍ സന്ദര്‍ശിച്ച ഹോട്ടലുകള്‍, കടകള്‍, വിമാനത്താവളങ്ങള്‍ തുടങ്ങി എല്ലായിടവും അറിയാന്‍ സാധിക്കും.
- ടൈംലൈന്‍ ഓണ്‍/ഓഫ് ആക്കാന്‍
ഗൂഗിള്‍ മാപ്പ്സ്- സെറ്റിംഗ്സ്- പേഴ്സണല്‍ കണ്ടന്റ്- ലൊക്കേഷന്‍ ഹിസ്റ്ററി എന്ന ഓപ്ഷന്‍ എടുത്ത് ഓണ്‍ അല്ലെങ്കില്‍ ഓഫ് ചെയ്യാവുന്നതാണ്
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !