![]() |
Representative Image |
സൗദി അറേബ്യയ്ക്ക് നേരെ മിസൈൽ ആക്രമണം.റിയാദിനെ ലക്ഷ്യമാക്കിയാണ് രണ്ട് ബാലിസ്റ്റിക് മിസൈൽ ഹൂതികൾ തൊടുത്തത്.സൗദിയിലെ പ്രാദേശിക സമയം ഏകദേശം രാത്രി 11 മണിക്കാണ് തലസ്ഥാനം ലക്ഷ്യമാക്കി തൊടുക്കപ്പെട്ട രണ്ട് മിസൈലുകൾ ആകാശത്ത് വെച്ച് സൗദിഅറേബ്യ തകർത്തത്.
റിയാദിലെ ആകാശത്ത് വെച്ച് തകര്‍ത്ത മിസൈലുകളുടെ അവശിഷ്ടങ്ങള്‍ താഴെ പതിച്ച് രണ്ട് പേര്‍ക്ക് നിസാര പരിക്കേറ്റു. ജിസാന് നേരെ നടന്ന മിസൈല്‍ ആക്രമണ ശ്രമവും പ്രതിരോധിച്ചു. ആക്രമണം നടത്തിയത് ഹൂതികളാണെന്ന് സൗദി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലോകത്ത് നടക്കുമ്പോള്‍ ഹൂതികള്‍ നടത്തുന്ന ഈ പ്രവര്‍ത്തനം അംഗീകരിക്കാനാകില്ലെന്നും സൈന്യം പറഞ്ഞു

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !