കോഴിക്കോട്: കോവിഡ്19 വ്യാപിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നുമുള്ള രാജ്യാന്തര സര്‍വീസുകള്‍ റദ്ദാക്കി. ഞായറാഴ്ച്ച മുതല്‍ മാര്‍ച്ച് 29 വരെയുള്ള രാജ്യാന്തര സര്‍വീസുകളാണ് റദ്ദാക്കിയത്. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ നിര്‍ദേശം അനുസരിച്ചാണ് നടപടി.
ഞായറാഴ്ച്ച രാവിലെ 5.30 മുതല്‍ കോഴിക്കോട്ടു നിന്നും തിരിച്ചും ഒരു രാജ്യാന്തര സര്‍വീസും ഉണ്ടായിരിക്കില്ല. നിരോധനം നിലവില്‍ വരും മുന്‍പ് (പ്രാദേശികസമയം പുലര്‍ച്ചെ 2.15) മസ്കറ്റില്‍ നിന്നു പുറപ്പെടുന്ന ഒമാന്‍ എയര്‍ രാവിലെ 7.10ന് കോഴിക്കോട്ടെത്തി 8.10ന് തിരികെ പോകുന്ന ഒമാന്‍ എയര്‍ 10.20ന് മസ്കറ്റില്‍ എത്തും. ഒമാന്‍ പൗരന്‍മാര്‍ക്കും ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും മാത്രമേ ഈ വിമാനത്തില്‍ യാത്ര അനുവദിക്കുള്ളൂ.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !