കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇന്ന് 1,900 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. ഇതോടെ ഇപ്പോള്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 9,294 ആയി. 15 പേരാണ് വിവിധ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളിലുള്ളത്. 9,267 പേര്‍ വീടുകളിലും 12 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും സ്വയം നിരീക്ഷണത്തില്‍ കഴിയുന്നു. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10, തിരൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട്, തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ മൂന്ന് പേരുമാണ് ഐസൊലേഷനിലുള്ളത്.
ജില്ലയില്‍ പുതിയതായി വൈറസ് ബാധ ആര്‍ക്കും റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ യോഗത്തിൽ വ്യക്തമാക്കി. ഇപ്പോള്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലുള്ള വൈറസ് ബാധിതരായ നാലു പേരുടേയും ആരോഗ്യ നില തൃപ്തികരമാണ്. പരിശോധനക്കയച്ച സാമ്പിളുകളില്‍ ഫലം ലഭിച്ച 310 പേര്‍ക്ക് വൈറസ് ബാധയില്ലെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇനി 34 പേരുടെ പരിശോധന ഫലങ്ങളാണ് ലഭിക്കാനുള്ളത്.
ആരോഗ്യ പ്രവര്‍ത്തകരുടേയും വാര്‍ഡ് തല ദ്രുത കര്‍മ്മ സംഘങ്ങളുടേയും നേതൃത്വത്തില്‍ പ്രത്യേക നിരീക്ഷണത്തിലുള്ളവര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി വരികയാണ്. 2,824 സ്‌ക്വാഡുകളാണ് ജില്ലയില്‍ ആരോഗ്യ ജാഗ്രത ഉറപ്പാക്കുന്നത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ നിന്ന് നിരീക്ഷണത്തിലുള്ളവരുടെ മാനസിക സമ്മര്‍ദ്ദം കുറക്കുന്നതിന് പ്രത്യേക കൗണ്‍സലിംഗും തുടരുകയാണ്. 265 പേര്‍ക്കാണ് ഇന്ന് കൗണ്‍സലിംഗ് നല്‍കിയത്. രോഗ ബാധിത പ്രദേശങ്ങളില്‍ നിന്നെത്തിയവരുമായി നേരിട്ടോ അല്ലാതെയൊ സമ്പര്‍ക്കമുണ്ടായ 525 മുതിര്‍ന്ന പൗരന്മാരെ പാലിയേറ്റീവ് നഴ്‌സുമാര്‍ വഴി കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ ആരോഗ്യ സ്ഥിതിയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ വഴി ഉറപ്പു വരുത്തുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !