കോവിഡ് 19: സൗദിയില്‍ സ്വകാര്യ കമ്പനികള്‍ക്കും അവധി

0

ജിദ്ദ: സൗദിയില്‍ സ്വകാര്യ കമ്പനികള്‍ക്കും അവധി. തൊഴില്‍ മാനവവിഭവ ശേഷി മന്ത്രാലയത്തിന്റേതാണ് തീരുമാനം. ഇതിനാല്‍ വിവിധ കമ്പനികളുടെ മെയിന്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ ഓഫീസില്‍ ഹാജരാകാന്‍ പാടില്ല. പകരം വീട്ടിലിരുന്നേ ജോലി ചെയ്യാവൂ. സ്വകാര്യ മേഖലയിലെ ഓരോ സ്ഥാപനത്തിലേയും ഓഫീസില്‍ ഹാജരാകുന്ന ജീവനക്കാരുടെ എണ്ണം കുറക്കണമെന്നും മന്ത്രാലയം നിര്‍ദേശം നല്‍കി. അനിവാര്യമായും പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങളില്‍ ഏറ്റവും കുറഞ്ഞ എണ്ണം ജീവനക്കാരെ വെച്ച് പ്രവര്‍ത്തിപ്പിക്കണം. ബാക്കിയുള്ളവര്‍ വീട്ടിലോ താമസ സ്ഥലത്തോ ഇരുന്ന് ജോലി ചെയ്യിപ്പിക്കണം. വെള്ളം, കമ്യൂണിക്കേഷന്‍, വൈദ്യുതി മേഖലയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഈ നിബന്ധന ബാധകമല്ല. കൊറോണ പ്രതിരോധ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ‌

ജീവനക്കാര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ശാരീരിക പ്രയാസമുണ്ടെങ്കില്‍ ഓഫീസില്‍ പ്രവേശിപ്പിക്കരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. ഭക്ഷണം,  ഗര്‍ഭിണികള്‍, അസുഖ ലക്ഷണമുള്ളവര്‍, ഗുരുതര അസുഖമുള്ളവര്‍, 55 വയസ്സിന് മുകളിലുള്ളവര്‍ എന്നിവര്‍ക്ക് നിര്‍ബന്ധമായും 14 ദിവസത്തെ ലീവ് നല്‍കണമെന്ന് നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. എന്നാൽ, ഇത് ഇവരുടെ ആകെയുള്ള അവധികളില്‍ നിന്ന് കുറക്കാനും പാടില്ലെന്നും മന്ത്രാലയം കർശന നിർദേശം പുറപ്പെടുവിച്ചിരുന്നു. ലീവ് അനുവദിക്കാതിരിക്കുകയോ മന്ത്രാലയ നിർദേശങ്ങൾ പാലിക്കാതിരിക്കുകയോ ചെയ്യുന്നത് നിയമ ലംഘനമായി കണക്കാക്കും. 


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !