ഭക്ഷണ വിതരണത്തിന് മലപ്പുറം ജില്ലയില്‍ വിപുലമായ സംവിധാനങ്ങള്‍

0




ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത് 109 സാമൂഹിക അടുക്കളകള്‍


മലപ്പുറം : കോവിഡ് 19 വൈറസ് ഭീഷണി ചെറുക്കാന്‍ രാജ്യ വ്യാപകമായി ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയില്‍ ഭക്ഷണ ലഭ്യത ഉറപ്പുവരുത്താന്‍ വിപുലമായ സംവിധാനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലുമായി 109 സാമൂഹിക അടുക്കളകളില്‍ നിന്നായി ഇന്നലെ (മാര്‍ച്ച് 30) 2,304 പേര്‍ക്ക് പ്രാതലും 34,262 പേര്‍ക്ക് ഉച്ചഭക്ഷണവും 9,601 പേര്‍ക്ക് അത്താഴവും വിതരണം ചെയ്തു.94 ഗ്രാമ പഞ്ചായത്തുകളിലും 12 നഗരസഭകളിലും സാമൂഹിക അടുക്കളകള്‍ പ്രവര്‍ത്തിക്കുണ്ട്. ഇതില്‍ പൊന്മള, ഒതുക്കുങ്ങല്‍ ഗ്രാമപഞ്ചായത്തുകളിലും കൊണ്ടോട്ടി നഗരസഭയിലും രണ്ടു വീതം അടുക്കളകളാണ് സജ്ജീകരിച്ചിരിക്കുന്നത്. പാകം ചെയ്ത ഭക്ഷണം പ്രത്യേകം ചുമതലപ്പെടുത്തിയ വളണ്ടിയര്‍മാര്‍ വഴിയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വിതരണം ചെയ്യുന്നത്


........... ഭയം വേണ്ട ! ജാഗ്രത മതി ! ..........

പ്രമേഹരോഗികള്‍, ഹൈപ്പര്‍ടെഷന്‍ രോഗികള്‍, ഹൃദ്രോഗം ഉള്ളവര്‍ ,ആസ്മ, മറ്റു ഗുരുതര അസുഖം ഉള്ളവര്‍ എന്നിവര്‍ക്ക് രോഗം ബാധിച്ചാല്‍ കൂടുതല്‍ സങ്കീര്‍ണ്ണതയ്ക്ക് സാധ്യത ഉള്ളതിനാല്‍  ഇവര്‍ വീടുകളില്‍ തന്നെ  കഴിയണം. അവര്‍ക്കാവശ്യമുള്ള മരുന്ന്  ആശുപത്രികളില്‍ നിന്നും കുടുംബാംഗങ്ങള്‍ മുഖേന  വാങ്ങണം. അവശ്യ സാധനങ്ങളുടെ കടകളില്‍ ജോലി ചെയ്യുന്നവരും ആവശ്യക്കാരും മതിയായ അകലം പാലിക്കുകയും സുരക്ഷാ മാര്‍ഗങ്ങള്‍ അവലംബിക്കുകയും വേണം.ഗര്‍ഭിണികളും മുതിര്‍ന്നവരും കുട്ടികളും കൂടുതല്‍ ശ്രദ്ധിക്കണം. കുട്ടികള്‍  വീടുകളില്‍  നീരിക്ഷണത്തില്‍ കഴിയുന്നവരുമായുള്ള സമ്പര്‍ക്കം  പൂര്‍ണമായും ഒഴിവാക്കണം. അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കുക . ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ കാണുകയാണെകില്‍ മാത്രം ആശുപത്രിയെ സമീപിക്കുക. 

നിരീക്ഷണത്തിലുള്ള വരെ പരിചരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  1. പരിചരണ സമയത്ത്  മാസ്‌ക് ധരിക്കുക. 
  2. പരിചരണത്തിന് ശേഷം കൈകള്‍ നല്ലപോലെ കഴുകി ശരിയായരീതിയില്‍ സംസ്‌കരിക്കുകയും ചെയുക.
  3. പരിചരിക്കുന്നയാള്‍ അല്ലാതെ മറ്റാരും  മുറിയില്‍ പ്രവേശിക്കരുത്.
  4. നീരിക്ഷണത്തില്‍ ഇരിക്കുന്ന ആള്‍ വീട്ടില്‍ മറ്റുള്ളവരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക. 


നീരിക്ഷണത്തില്‍ ഉള്ള വ്യക്തിയുടെ വീട്ടില്‍ ചെറിയ കുട്ടികള്‍, വൃദ്ധര്‍, ഗുരുതര രോഗബാധിതര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ ഉണ്ടെങ്കില്‍ മാറി താമസിക്കുക കുടുംബാംഗങ്ങള്‍ തമ്മില്‍ സാമൂഹിക അകലം പാലിക്കുക.


നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !