മാഹി സ്വദേശിക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇത്തിഹാദ് വിമാനത്തിലെത്തിയവർ കോഴിക്കോട് എത്തിയവർ ബന്ധപ്പെടണമെന്ന് ജില്ലാ കലക്ടർ. മാർച്ച് 13 ന് ഇത്തിഹാദ് എയർവെയ്സ് EY 250 (3.20 am) അബുദാബിയിൽ നിന്നും കോഴിക്കോടേക്ക് യാത്ര ചെയ്ത ജില്ലയിലെ യാത്രക്കാർ ജില്ലാ കൺട്രോൾ റൂമുമായി ഉടൻതന്നെ ബന്ധപ്പെടേണ്ടതാണെന്ന് കലക്ടർ അറിയിച്ചു.
ഈ വിമാനത്തിലെ യാത്രക്കാർ കർശനമായും വീടുകളിൽ തന്നെ കഴിയണമെന്നും, പൊതുജനങ്ങളുമായുള്ള സമ്പർക്കം പൂർണ്ണമായി ഒഴിവാക്കണമെന്നും കർശനമായി നിർദേശിക്കുന്നു. മറ്റു ജില്ലകളിലെ യാത്രക്കാർ അതാത് ജില്ലാ കൺട്രോൾ റൂമുമായി ബന്ധപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !