ന്യൂഡല്‍ഹി: കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്കഡൗണ്‍ മൂലം ജനങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനെതിരെ ലോകം മുഴുവന്‍ നടത്തുന്നത് ജീവന്മരണ പോരാട്ടമാണ്. അങ്ങനെയുള്ളപ്പോള്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ അത് കോവിഡിനെതിരായ പ്രവര്‍ത്തനങ്ങളെ പിന്നോട്ടിക്കും- അദ്ദേഹം പറഞ്ഞു.
ചിലര്‍ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്നും ക്വാറന്റൈന് അല്ലാതെ കോവിഡിന് പരിഹാരങ്ങള്‍ ഇല്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കുറച്ച് ദിവസങ്ങള്‍ കൂടി ലക്ഷ്മണ രേഖ മറികടക്കരുതെന്ന് അഭ്യര്‍ഥിച്ച മോദി ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്ന് ജനങ്ങള്‍ പ്രചോദനമുള്‍ക്കൊള്ളണമെന്നും ആവശ്യപ്പെട്ടു.
ചിലര്‍ക്കെങ്കിലും തന്നോട് ദേഷ്യം തോന്നാമെന്നും പക്ഷേ, രാജ്യത്തെ രക്ഷിക്കാന്‍ ഇതല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നില്ക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെയുള്ളവരുടെ സേവനത്തെ രാജ്യം വിലപ്പെട്ടതായി കണക്കാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണമായ മന്കിബാത്തിലുടെയാണ് മോദി ഇക്കാര്യങ്ങള്‍ പങ്കുവച്ചത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !