കൊറോണ വൈറസിന്റെ വ്യാപനത്തെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ലുലുമാളിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഒരു മാസത്തെ വാടക ഇളവ് ചെയ്ത് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി.ഇടപ്പള്ളി ലുലു മാളിലെ 254 ഷോപ്പുകളില്‍ നിന്ന് ഒരു മാസം ലഭിക്കേണ്ട 11 കോടിയോളം രൂപയുടെ വാടകയാണ് എം.എ യൂസഫലി ഇളവ് ചെയ്ത് നല്‍കുന്നത്.യൂസഫലിയുടെ ജന്‍മനാടായ നാട്ടികയിലുള്ള തൃപ്രയാര്‍ വൈമാളിലെ കച്ചവടക്കാര്‍ക്കും ഒരു മാസത്തെ വാടക ഇളവ് ചെയ്ത് കൊടുത്തിട്ടുണ്ട്. വൈ മാളില്‍ ഒരു കോടി രൂപയാണ് മാസ വാടകയായി ലഭിക്കുന്നത്.രണ്ടു മാളുകളിലുമായി 12 കോടി രൂപയുടെ ആശ്വാസമാണ് വ്യാപാരികള്‍ക്ക് ലുലു ഗ്രൂപ്പ് നല്‍കുന്നത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !