ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ തൂക്കിലേറ്റപ്പെട്ട പ്രതികളില്‍ ഒരാള്‍ തന്‍റെ ശരീരം ദാനം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്. തങ്ങളുടെ വില്‍പത്രങ്ങളിലാണ് ഇവര്‍ ഈ ആഗ്രഹങ്ങള്‍ രേഖപ്പെടുത്തിയിരുന്നത്. കുറ്റവാളികളിലൊരാളായ വിനയ് ശര്‍മ്മ തന്റെ പെയിന്റിങ് ദാനം ചെയ്യാന്‍
ആഗ്രഹിച്ചതായും വില്‍പത്രത്തില്‍ പറയുന്നു. അതേസമയം പവനും അക്ഷയും തന്റെ കുടുംബാംഗങ്ങള്‍ക്കോ മറ്റുള്ളവവര്‍ക്കോ ഒന്നും തന്നെ നല്‍കാന്‍ ആഗ്രഹിച്ചിരുന്നില്ല. ജയിലില്‍ വെച്ച് പ്രതികള്‍ സമ്ബാദിച്ച തുക ബന്ധുക്കള്‍ക്ക് കൈമാറും. അക്ഷയ് കുമാര്‍ 69000 രൂപയാണ് ഇതുവരെ സമ്ബാദിച്ചത്. പവന്‍ കുമാര്‍ ഗുപ്‌ത 39000 രൂപയും ജയിലില്‍ വെച്ച് സമ്ബാദിച്ചിരുന്നു.
വധശിക്ഷ നീട്ടിവെച്ചേക്കുമെന്ന പ്രതീക്ഷയില്‍ ജനുവരിയില്‍ പ്രതികള്‍ വില്‍പത്രം എഴുതാന്‍ വിസമ്മതിച്ചിരുന്നു. ഫെബ്രുവരിയില്‍ വധ ശിക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് മുന്നോടിയായി ആഗ്രഹം ആരാഞ്ഞപ്പോള്‍ അന്നും പ്രതികള്‍ നിശബ്ദരായിരുന്നു. വധ ശിക്ഷ നീട്ടിവെക്കുമെന്ന പ്രതീക്ഷയില്‍ ആഗ്രഹങ്ങള്‍ അന്നും ഇവര്‍ രേഖപ്പെടുത്തിയില്ല. വ്യാഴാഴ്ച രാവിലെ പ്രതികള്‍ക്ക് വേണ്ടി ശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെക്കാന്‍ അഭിഭാഷകര്‍ വിചാരണ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മരണ വാറണ്ട് റദ്ദാക്കാനാകില്ലന്ന് കോടതി നിലപാടെടുത്തു. തുടര്‍ന്ന് ഒമ്ബതുമണിയോടെ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജിയെത്തി. എന്നാല്‍ ഹര്‍ജി കോടതി തള്ളി. ഇതിന് പിന്നാലെ അഭിഭാഷകര്‍ സുപ്രീം കോടതിയെ സമീപിച്ചു. അര്‍ധരാത്രി കോടതിമുറി തുറന്ന് പ്രതികള്‍ക്കുവേണ്ടി പരമോന്നത നീതി പീഠം വീണ്ടും വാദം കേട്ടു. ഇതിനെല്ലാമൊടുവിലാണ് രാജ്യം കാത്തിരുന്ന വിധി നടപ്പിലായത്.
2012 ഡിസംബര്‍ 16-ന് രാത്രിയാണ് രാജ്യത്തെ ഞെട്ടിച്ച ക്രൂര ബലാത്സംഗം നടന്നത്. സുഹൃത്തിനെ മര്‍ദ്ദിച്ച് അവശനാക്കി പെണ്‍കുട്ടിയെ ഓടുന്ന ബസില്‍ പീഡനത്തിന് ഇരയാക്കിയ ശേഷം ഇരുവരെയും റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. ഗരുതര പരുക്കുകളോടു കൂടി ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബര്‍ 29 ന് മരണപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !