ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ജസ്റ്റിസ് ഗോഗോയിയുടെ ഭാര്യ രൂപഞ്ജലി ഗോഗോയിയും മകളും മരുമകനും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. തന്നെ എല്ലാവരും സ്വാഗതം ചെയ്യുമെന്നും തനിക്ക് വിമര്‍ശകരില്ലെന്നും സത്യപ്രതിജ്ഞയ്ക്ക് ശേഷം രഞ്ജന്‍ ഗൊഗോയി പ്രതികരിച്ചു. സമാജ്‌വാദി പാര്‍ട്ടി ഒഴികെയുള്ള എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും സത്യപ്രതിജ്ഞാ വേളയില്‍ പ്രതിഷേധിച്ചു.
സത്യപ്രതിജ്ഞ ചടങ്ങിനിടെ പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങള്‍ ഇറങ്ങിപ്പോയി. ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്കെതിരായ ഏറ്റവും ഗുരുതരമായ ആക്രമണങ്ങളിലൊന്നാണിതെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. ഗൊഗോയിയെ രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്തതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. നാലുമാസം മുമ്ബാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിച്ചത്. അയോദ്ധ്യ വിധി ഉള്‍പ്പെടെ നിരവധി സുപ്രധാന വിധിന്യായങ്ങളുടെ ഭാഗമായിരുന്നു ജസ്റ്റിസ് ഗോഗോയ്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !