27 പേര്‍ റിയാദ്,23 പേര്‍ ദമ്മാം, 14 മദീന, 12 ജിദ്ദ, 7 മക്ക, 4 ഖോബാര്‍, 2 ദഹ്റാന്‍ എന്നിവിടങ്ങളിലാണ്. പുതുതായി സ്ഥിരീകരിച്ചതെന്ന് സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 29 പേര്‍ കൂടി അസുഖ മേചിതരായതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 66 ആയി.
റിയാദ്, മക്ക, മദീന നഗരങ്ങളില്‍ കര്‍ഫ്യൂ സമയം ദീര്‍ഘിപ്പിച്ച നടപടി ജിദ്ദ ഗവര്‍ണറേറ്റിനും ബാധകമാക്കി. കര്‍ഫ്യൂ ജിദ്ദയിലും മൂന്ന് മണി മുതലാണ്. ഈ സമയം മുതല്‍ നഗരത്തിലേക്ക് ആര്‍ക്കും പ്രവേശനമോ പുറത്ത് പോകാനോ പാടില്ല. നിലവില്‍ വൈകുന്നേരം 7 മുതല്‍ രാവിലെ ആറു മണി വരെയുള്ള കര്‍ഫ്യൂ ആണ് ജിദ്ദയിലും നീട്ടിയത്. ഇതോടെ വൈകീട്ട് മൂന്ന് മുതല്‍ തൊട്ടടുത്ത ദിവസം രാവിലെ ആറ് വരെ പുറത്തിറങ്ങാനും പാടില്ല.
സൗദി ആഭ്യന്തര, അന്താരാഷ്‌ട്ര വിമാന സര്‍വീസ് വിലക്കും അവധികളും പൊതുഗതാഗതവും അനിശ്ചിത കാലത്തേക്ക് നീട്ടി. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച തീരുമാനം കൈകൊണ്ടത്. ഇതോടെ അന്താരാഷ്ട്ര ആഭ്യന്തര വിമാന സര്‍വീസുകള്‍ തുടങ്ങുന്നത് അനന്തമായി നീളും. ഈ മാസം പതിനാല് മുതലാണ് രാജ്യത്ത് വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്. 14 ദിവസത്തേക്കായിരുന്നു റദ്ദാക്കിയത്.
സര്‍ക്കാര്‍ ഓഫീസുകളില്‍ ലീവ് അനുവദിച്ചതും അനിശ്ചിതമായി നീട്ടിയിട്ടുണ്ട്. സ്വകാര്യ മേഖലയില്‍ പ്രഖ്യാപിച്ച നിബന്ധനകളും ഇനിയൊരു അറിയിപ്പു വരെ പാലിക്കണം. പൊതു ഗതാഗതം പുനരാരംഭിക്കുന്നതും അനിശ്ചിതമായി നീളും.
ആരോഗ്യ മന്ത്രാലയം ഏർപ്പെടുത്തിയ വിവിധ സേവനങ്ങൾക്കായി മന്ത്രാലയത്തെ ബന്ധപ്പെടുന്നവരുടെ എണ്ണം കൂടി വരുന്നു. ഒരു മാസത്തിനിടെ 14 ലക്ഷം കോളുകളാണ് മന്ത്രാലയത്തിന്റെ ടോൾ ഫ്രീ നമ്പറായ 937 വഴി സ്വീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ എമർജൻസി സെന്റർ (937) ആയിരം ഉദ്യോഗസ്ഥരുമായാണ് പ്രവർത്തനം തുടരുന്നത്. സദാ സമയവും വിവിധ ചാനലുകൾ വഴി മറുപടി നൽകുന്നതിനായി ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കുന്നുണ്ട്. 937 ടോൾ ഫ്രീ നമ്പർ, @saudimoh937 എന്ന ട്വിറ്റർ അകൗണ്ട്, മന്ത്രാലയ വെബ്‌സൈറ്റിലെ [email protected] എന്ന ഇമെയിൽ അകൗണ്ട് വഴിയുമാണ് രാജ്യത്തെ പൗരന്മാരുടെയും വിദേശികളുടെയും സംശയ നിവാരണങ്ങൾ നടക്കുന്നത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !