ന്യൂഡല്‍ഹി: കൊറോണ കാലത്ത് യാത്രക്കാര്‍ക്ക് ആശ്വാസമായി റെയില്‍വേയുടെ തീരുമാനം. മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ 15വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളുടെ കാന്സലേഷന് ചാര്‍ജ് റെയില്‍വേ ഒഴിവാക്കി. പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റത്തില്‍ ഇളവ് നല്‍കിയാണ് പുതിയ തീരുമാനം.
കൗണ്ടറില്‍ നിന്നും നേരിട്ട് ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്കും ഇളവ് ലഭിക്കും. ടിക്കറ്റ് തുക 100 ശതമാനവും തിരിച്ചുനല്‍കും. ഇ ടിക്കറ്റ് എടുത്തവര്‍ റീഫണ്ടിനായി സ്റ്റേഷനുകളില്‍ വരേണ്ട കാര്യമില്ലെന്നും റെയില്‍വേ അധികൃതര്‍ പറഞ്ഞു. പൊതു ഇടങ്ങളിലെ തിരക്ക് ഒഴിവാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് റെയില്‍വേയുടെ നടപടി. കഴിവതും ട്രെയിന്‍ യാത്ര ഒഴിവാക്കണം. ജനതാ കര്‍ഫ്യു ആയതിനാല്‍ ഞായറാഴ്ച സര്‍വീസ് നടത്തില്ലെന്നും റെയില്‍വേ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !