പൊതു, സ്വകാര്യ ബീച്ചുകൾ, സ്വിമ്മിങ് പൂളുകൾ , പൊതു പാർക്കുകൾ, ഫിറ്റ്നസ് സെന്ററുകൾ, സിനിമാശാലകൾ എന്നിവക്ക് യുഎഇ ഇന്ന് മുതൽ വിലക്കേർപ്പെടുത്തി.
മാർച്ച് 22 ഞായറാഴ്ച മുതൽ 15 ദിവസത്തേക്ക് ആണ് വിലക്കേർപ്പെടുത്തിയത്.
റെസ്റ്റോറന്റുകൾ, കഫേകൾ, എഫ് & ബി ഔ ട്ട്‌ലെറ്റുകൾ എന്നിവയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന വിധത്തിലുള്ള ചില തീരുമാനങ്ങൾ നേരത്തെ തന്നെ അധികൃതർ എടുത്തിരുന്നു.. ഹോം ഡെലിവറി സർവീസ് പ്രോത്സാഹിപ്പിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
യുഎ ഇ യിലെ റെസ്റ്ററന്റുകളിൽ സീറ്റിംഗ് കപാസിറ്റിയുടെ 20% ആളുകളെ മാത്രമേ ഒരേ സമയം സൽക്കരിക്കാവൂ
പുതിയ നിയന്ത്രണം അനുസരിച്ച് യുഎ ഇ യിലെ റെസ്റ്ററന്റ്‌കൾ , കഫേ കൾ , മറ്റ് ഈറ്ററികൾ എന്നിവയിൽ ഹോം ഡെലിവറി സംവിധാനം ഏർപ്പാടാക്കുന്നെങ്കിലും കഴിക്കാൻ വരുന്നവരെയും സൽക്കരിക്കാം. ചില നിയന്ത്രണങ്ങൾ പാലിച്ചിരിക്കണം. നിലവിലുള്ള സീറ്റിംഗ് കപ്പാസിറ്റി 100 ആണെങ്കിൽ 20 പേർ മാത്രമേ ഒരേ സമയം ഇരിക്കാവൂ. കൃത്യമായ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനാണിത് രണ്ടു മേശകൾക്കിടയിൽ രണ്ടു മീറ്റർ അകലം പാലിച്ചിരിക്കണം. ഒരാൾ കഴിച്ചു കഴിഞ്ഞാൽ സാനിറ്റേഷൻ ചെയ്തിരിക്കണമെന്നും വ്യവസ്ഥയുണ്ട്

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !