കാനറ ബാങ്ക് - സിന്‍ഡികേറ്റ് ബാങ്ക് ലയനം ഇന്ന് മുതല്‍ പ്രാബല്ല്യത്തില്‍

0


കൊച്ചി: കാനറ ബാങ്ക്-സിന്‍ഡിക്കേറ്റ് ലയനത്തോടെ ഇന്ത്യയിലെ മുന്‍നിര പൊതുമേഖലാ ബാങ്കായി കാനറ ബാങ്ക് മാറി. ഇന്നു മുതല്‍ സിന്‍ഡിക്കേറ്റ് ബാങ്കിന്‍റെ എല്ലാ ശാഖകളും കാനറ ബാങ്ക് ശാഖകളായി പ്രവര്‍ത്തിക്കും.

ഇതോടെ കാനറ ബാങ്ക് ശാഖകള്‍ 10,391 ആയും എ ടി എമ്മുകള്‍ 12,829 ആയും വര്‍ധിക്കും. ലയനത്തോടെ ബാങ്ക് ജീവനക്കാരുടെ എണ്ണം 91,685 ആകും.

ഇരു ബാങ്കുകളുടേയും ഉപഭോക്താക്കള്‍ക്കും നിക്ഷേപകര്‍ക്കും ലഭിക്കുന്ന സേവനങ്ങള്‍ക്ക് തടസ്സമുണ്ടാകില്ലെന്ന് കാനറ ബാങ്ക് അറിയിച്ചു.

ഈ ലയനത്തോടെ കരുത്തുറ്റ ബാങ്കിങ് സ്ഥാപനമായി കാനറ ബാങ്ക് മാറുമെന്നും ഇരു ബാങ്കുകളുടേയും സമ്ബന്ന സേവന പൈതൃകം വലിയ മുതല്‍ക്കൂട്ടാകുമെന്നും കാനറ ബാങ്ക് എംഡിയും സി ഇ ഒയുമായ എല്‍ വി പ്രഭാകര്‍ പറഞ്ഞു.
വലിയ ബാങ്കായി മാറുമെങ്കിലും താഴെത്തട്ടിലുള്ള ബാങ്കിങ് സേവനങ്ങളിലും ഉപഭോക്തൃ സംതൃപ്തിയിലും തടസ്സങ്ങള്‍ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇരുബാങ്കുകളും നല്‍കി വരുന്ന സേവനങ്ങള്‍ അതുപോലെ തന്നെ തുടരും. കോര്‍ ബാങ്കിങ് സംവിധാനത്തിന്‍റെ ഏകീകരണവും ഏറെ വൈകാതെ ഉണ്ടാകും.

കൂടാതെ ഇരുബാങ്കുകളിലും ലഭ്യമാകുന്ന 12 സേവനങ്ങളും കാനറ ബാങ്ക് എപ്രില്‍ ഒന്നു മുതല്‍ നല്‍കിത്തുടങ്ങും. നിലവിലെ ബാങ്കിങ് സേവനങ്ങല്‍ക്കു പുറമെ, ചെറുകിട ഇടത്തരം സംരഭകര്‍, വ്യാപാരികള്‍, പ്രൊഫഷണലുകള്‍ എന്നിവര്‍ക്കായി പുതിയ പദ്ധതികളും കാനറ ബാങ്ക് അവതരിപ്പിച്ചിട്ടുണ്ട്.

റീട്ടെയ്ല്‍ വായ്പാ ഇനങ്ങളില്‍ പുതിയ ഭവന വായ്പാ പദ്ധതിയും മഴവെള്ള സംഭരണി നിര്‍മ്മാണ വായ്പയും അവതരിപ്പിച്ചു.


കോവിഡ്19 മൂലം പ്രതിസന്ധിയിലായ സംരംഭങ്ങള്‍ക്ക് അവരുടെ പ്രവര്‍ത്തന മൂലധനത്തിന്‍റെ 10 മുതല്‍ 35 ശതമാനം വരെ വായ്പ നല്‍കുന്ന പദ്ധതിയും കാനറ ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്.


നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !