വളാഞ്ചേരി: COVID-19 lock down കാലഘട്ടത്തെ STAY HOME STAY SAFE , വൈവിധ്യമാക്കി പാഴ് വസ്തുക്കളിൽ നിന്നും കര കൗശലവസ്തുക്കൾ നിർമ്മിക്കുകയാണ് മോഹൻദാസും കുടുംബവും.
എടയൂർ നോർത്ത് കേരള ഗ്രാമീണ ബാങ്ക് ജീവന ക്കാരനായ ഇദ്ദേഹം ഈ lockdownകാലഘട്ടത്തിലെ വിരസതയാർന്ന നിമിഷങ്ങളെ തന്റെ അതുല്യ മായ കലാവിരുതിനാൽ മഹനീയമാക്കി മാറ്റുകയാണ്.നാമേവരും ഏറെ ലാഘവത്തോടെ ചുറ്റുപാടിലേക്ക് വലിച്ചെറിയു ന്ന പ്ലാസ്റ്റിക് പാഴ് വസ്തുക്കൾ, PVC പൈപ്പു കൾ, ചിരട്ട, കാർഡ് ബോർഡ് എന്നിവ ഉപയോഗിച്ച് സംഗീതോപകരണങ്ങളായ വീണ, ഗിത്താർ, കുരുന്നു മനസുകളിൽ വിസ്മയം തീർക്കുന്ന വിവിധ വാഹനങ്ങൾ, വർണശബളമായ പൂക്കൾ തുടങ്ങി കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചവിരുന്നാണ് മോഹൻദാസും കുടുംബവും ഒരുക്കിയിരിക്കുന്നത്. അതു ല്യമായ ഈ കലാവൈഭവ ശേഷിയിൽ മോഹൻദാസിന്റെ മക്കളായ അക്ഷയ്ദാസ്, അശ്വിൻദാസ്, അനുഷ്യ എന്നിവരുടെ പങ്കും എടുത്തുപറയേണ്ടതാണ്. ഈ lockdown കാലഘട്ടത്തിൽ TV, mobile phone തുടങ്ങിയവക്ക് അടിമപ്പെടാ തെ കുട്ടികളുടെ കലാവൈഭവശേഷി പ്രോത്സാഹിപ്പിചെടുക്കുക യും അതിനു പ്രചോദനമേകുകയും ചെയ്യുന്ന മോഹൻദാസും കുടുംബവും നാമേവർക്കും ഒരു മാതൃകയാണ്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !