തിരുവനന്തപുരം: കെ.എം.ഷാജി എം.എല്‍.എയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വാങ്ങാന്‍ 25 ലക്ഷം രൂപ കൈപ്പറ്റിയെന്ന പരാതിയിലാണ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പത്മനാഭനാണ് പരാതിക്കാരന്‍. കഴിഞ്ഞദിസവം മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ കൊമ്ബുകോര്‍ത്തിരുന്നു. ഇതിനെ തുടര്‍ന്നാണോ അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് വ്യക്തമല്ല.
വിജിലന്‍സ് അന്വേഷണം സര്‍ക്കാരിന്റെ പ്രതികാര നടപടി; കെ.എം. ഷാജി എംഎല്‍എ
തനിക്കെതിരായി ഇപ്പോഴുണ്ടായ വിജിലന്‍സ് അന്വേഷണം സര്‍ക്കാരിന്റെ പ്രതികാര നടപടിയെന്ന് കെ.എം. ഷാജി എംഎല്‍എ ആരോപിച്ചു. മുസ്ലിംലീഗിന്റെ ഒരു ഘടകത്തിനും ഇങ്ങനെ ഒരു പരാതിയില്ലെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാന മുഖ്യമന്ത്രിക്കെതിരെ താന്‍ നിലപാട് സ്വീകരിച്ചതിനാല്‍ ഇനി പലതരത്തിലുള്ള അന്വേഷണവും നേരിടേണ്ടി വരുമെന്നും ഷാജി കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങളും അദ്ദേഹം തള്ളിക്കളഞ്ഞു.
വിജിലന്‍സ് അന്വേഷണം പ്രതീക്ഷിച്ച കാര്യമാണെന്നും ഇത് വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തി നിര്‍ത്തിവച്ച കേസാണെന്നും ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !