ജിദ്ദ: ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുടെ മടങ്ങി വരവു സംബന്ധിച്ചും, അവരുടെ ക്വാറൻറ്റൈൻ സംബന്ധമായും നിലമ്പൂർ എംഎൽഎ ശ്രീ. പി.വി അൻവറുമായി വിവിധ രാജ്യങ്ങളിലെ പ്രവാസി കൂട്ടായ്മാ പ്രതിനിധികൾ വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തി.
അസാധാരണ പ്രതിസന്ധി അനുഭവപ്പെടുന്ന ഈ ലോക്ഡൗൺ കാലത്ത് പ്രവാസികൾ നേരിടുന്ന ശാരീരിക, മാനസിക, സാമ്പത്തിക പ്രശ്നങ്ങൾ വീഡിയോ കോൺഫറൻസിൽ ചർച്ചയായി.
പ്രവാസികളുടെ നാട്ടിലേക്കുള്ള മടങ്ങിവരവു സംബന്ധിച്ചും നിലമ്പൂർ മണ്ഡലത്തിൽ ഒരുക്കാനിരിക്കുന്ന ക്വാറൻറ്റൈൻ സൗകര്യങ്ങളെ കുറിച്ചുമെല്ലാം മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ നിലമ്പൂർ മണ്ഡലം തല കൂട്ടായ്മകളുടെ ഭാരവാഹികൾ എംഎൽഎ യുമായി ആശങ്കകൾ പങ്കു വെച്ചു.
എത്ര പേർ വന്നാലും മികച്ച സൗകര്യങ്ങളാകും നാട്ടിൽ പ്രവാസികൾക്കായി ഒരുക്കുകയെന്നും ആ കാര്യത്തിൽ യാതൊരു ആശങ്കയും വേണ്ടെന്നും മറുപടി പ്രസംഗത്തിൽ പി വി അൻവർ പറഞ്ഞു.
മണ്ഡലത്തിലെ പ്രവാസികളുടെ നാട്ടിലുള്ള ബന്ധുക്കൾക്ക് എന്ത് ആവശ്യം നേരിട്ടാലും തന്നെ അറിയിച്ചാൽ മതിയെന്നും എംഎൽഎ പറഞ്ഞു.
വീഡിയോ കോൺഫറൻസിൽ വിവിധ ജിസിസി രാജ്യങ്ങളിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നൂറു പേർ സംബന്ധിച്ചു.
റിയാദ് നിലമ്പൂർ കൂട്ടായ്മ പ്രതിനിധി ഹിദായത്ത് നിലമ്പൂർ സ്വാഗതം പറഞ്ഞു. 'നിയോ' ജിദ്ദാ പ്രസിഡണ്ട് ഹുസൈൻ ചുള്ളിയോട് അധ്യക്ഷത വഹിച്ചു. 'നിയോ' ജന. സെക്രട്ടറി ജുനൈസ് കെ.ടി വീഡിയോ കോൺഫറൻസ് ഹോസ്റ്റു ചെയ്തു.
വിവിധ കൂട്ടായ്മകളെ പ്രതിനിധീകരിച്ച് നാസർ കരുളായി ('നിയോ' ജിദ്ദ), അബ്ദുല്ല വല്ലാഞ്ചിറ (റിയാദ് കൂട്ടായ്മ), ഷിബു മേലേതിൽ (നീപാസ്, ദമാം), ബാലകൃഷ്ണൻ അല്ലിപ്ര (ദുബായ് പ്രവാസി അസോസിയേഷൻ), മജീദ് മൂത്തേടം (ഖത്തർ നിലമ്പൂർ കൂട്ടം), രാജേഷ് വി.കെ (കനോലി, ബഹറൈൻ), ഹാരിസ് മേത്തല (ഒമാൻ നിലമ്പൂർ കൂട്ടായ്മ), ജോസഫ് എം.എ (നിംപാക്, കുവൈത്ത്) എന്നിവർ സംസാരിച്ചു.
റിയാദിൽ നിന്ന് ഷാജി മേലേതിൽ, റസാഖ് പൂക്കോട്ടുമ്പാടം, ഷംല ചീനിക്കൽ, മുജീബ് ഉപ്പട എന്നിവരും മക്കയിൽ നിന്ന് മുഹമ്മദ് ബശീറും, ദമാമിൽ നിന്ന് അഡ്വ. റിയാസ്, അനീഷ് പുതിയചിറക്കൽ എന്നിവരും, ജിദ്ദയിൽ നിന്ന് വിവിധ കൂട്ടായ്മകളെ പ്രതിനിധീകരിച്ച് നജീബ് കളപ്പാടൻ, ഹംസ സൈക്കോ, സൈഫുദ്ദീൻ, പിസിഎ റഹ്മാൻ, അബൂട്ടി പള്ളത്ത്, അനീഷ് ടികെ, ഗഫൂർ എടക്കര, ഹംസ നിലമ്പൂർ, നാസർ കല്ലിങ്ങപാടൻ, സലീം ചുങ്കത്തറ എന്നിവരും ദുബായിൽ നിന്ന് അബ്ദുൽ സലാം, നാസർ എടപ്പറ്റ എന്നിവരും സംസാരിച്ചു.
'നിയോ' ട്രഷറർ സൈഫുദ്ദീൻ വാഴയിൽ നന്ദി പറഞ്ഞു
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !