ജിദ്ദ : വിദേശികൾക്ക് നാട്ടിലേക്ക് പോകാനായി അബ്ഷിർ വഴി അപേക്ഷ സ്വീകരിക്കാനുള്ള നടപടികൾക്ക് സൗദി ഭരണാധികാരി സൽമാൻ രാജാവ് അനുമതി നൽകി. അന്താരാഷ്‌ട്ര വിമാന സര്‍വീസുകള്‍ മുടങ്ങിയതിനെ തുടര്‍ന്ന് യാത്രമുടങ്ങിയ ഫൈനല്‍ എക്‌സിറ്റിലും റീ എന്‍ട്രിയിലുമുള്ള വിദേശികള്‍ക്കാണ് സൗകര്യം ലഭ്യമാകുക. രാജ്യത്തെ റിയാദ്, ജിദ്ദ, മദീന, ദമാം എന്നീ വിമാനത്താവളങ്ങൾ വഴിയാണ് യാത്ര ചെയ്യാൻ അനുവദിക്കുകയുള്ളൂ. ഇതോടെ വിദേശികൾക്ക് തങ്ങളുടെ ഓൺലൈൻ പ്ലാറ്റ്ഫോം ആയ അബ്ഷിർ വഴി രജിസ്റ്റർ ചെയ്‌തു നാട്ടിലേക്ക് തിരിക്കാനുള്ള അനുമതി പത്രം കരസ്ഥമാക്കാനാകും. അബ്ശിറില്‍ പ്രവേശിച്ച് 'ഔദ' എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്താണ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !