കൊറോണയെന്ന ഇരുട്ടിനെ അകറ്റാൻ ഒമ്പത് മിനിറ്റ് ജനങ്ങളോട് അഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഏപ്രിൽ അഞ്ച് രാത്രി ഒൻപത് മണി മുതൽ ഒമ്പത് മിനിട്ട് നേരം വൈദ്യുത ലൈറ്റുകൾ അണച്ച് കൈവശമുള്ള ചെറിയ ദീപങ്ങൾ തെളിയിക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.
ടോർച്ച് ലൈറ്റോ, മൊബൈൽ ഫ്ളാഷോ, മെഴുകുതിരിയോ ചിരാതുകളോ തെളിയിക്കണം. വീട്ടിൽ എല്ലാവരും ചേർന്ന് ബാൽക്കണിയിലോ വാതിൽപ്പടിയിലോ നിന്ന് ഈ ചെറുദീപങ്ങൾ തെളിയിക്കണമെന്നാണ് അദ്ദേഹം നിർദേശിച്ചത്.
കൊറോണയുടെ അന്തകാരത്തിൽ നിന്ന് പ്രകാശത്തിലേക്ക് നയിക്കാൻ നമുക്ക് ഒരുമിച്ച് ഈ സമയം നീക്കിവെക്കാമെന്നാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. രാജ്യം ഒന്നായി കൊറോണയോട് പൊരുതുകയാണെന്നും ആരും ഒറ്റയ്ക്കല്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ജനതാ കർഫ്യൂ ലോകത്തിന് തന്നെ മാതൃകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
സന്നദ്ധ പ്രവർത്തകർക്കും ആരോഗ്യ പ്രവർത്തകർക്കും നന്ദി അർപ്പിച്ചതിലൂടെ രാജ്യം ലോകത്തിന് മാതൃകയായി. കൊറോണ കാലത്ത് ഇന്ത്യ സ്വീകരിക്കുന്ന നടപടികളിലെ ലോകം പിന്തുടരുകയാണെന്നും പ്രധാനമന്ത്രി സന്ദേശത്തിലൂടെ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !