തൃശൂർ: രോഗിയെ എടുക്കാനായി വീട്ടിലേക്ക് പോയ 108 ആംബുലൻസ് മറിഞ്ഞ് നഴ്സ് മരിച്ചു. രാത്രി ഏഴ് മണിയോടെ തൃശൂരിലെ അന്തിക്കാടാണ് അപകടമുണ്ടായത്. പെരിങ്ങോട്ടുകര സ്വദേശിയായ ഡോണ (22)യാണ് മരിച്ചത്. അവശ നിലയിലായ രോഗിയെ എടുക്കാനായി പോകുമ്പോഴായിരുന്നു അപകടം.
അപകടത്തിൽ ആംബുലൻസ് ഡ്രൈവർ അജയ കുമാറിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാറിൽ തട്ടിയാണ് ആംബുലൻസ് മറിഞ്ഞത്. പുറകോട്ടെടുക്കുകയായിരുന്ന കാർ ആംബുലൻസിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആംബുലൻസ് റോഡരികിലുണ്ടായിരുന്ന വീടിന്റെ മതിലിൽ ചെന്നിടിച്ചാണ് മറിഞ്ഞത്. മതിൽ പൂർണമായി തകർന്നു.
ഏറെ പണിപ്പെട്ടാണ് ഡോണയേയും അജയനേയും ആംബുലൻസിൽ നിന്ന് പുറത്തെടുത്തത്. വാരിയെല്ലിന് ഗുരുതര പരുക്കേറ്റ ഡോണ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. അജയ കുമാർ ഇപ്പോഴും അപകട നില തരണം ചെയ്തിട്ടില്ല.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !