കോട്ടക്കൽ: കോവിഡ് - 19 ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കോട്ടക്കൽ അർബൻ ബാങ്ക് ജീവനകാരുടെ വിഹിതമായി 197906/- രൂപയും ബാങ്കിന്റെ വിഹിതമായി 302094 / - രൂപയും ചേർത്ത് അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി , അതോടെപ്പം കേരളത്തിലെ ഏറ്റവും കൂടുതൽ സൗജന്യ ഭക്ഷണ വിതരണം നടത്തിയ കോട്ടക്കൽ നഗരസഭയുടെ കമ്യൂണിറ്റി കിച്ചണിലേക്ക് 30000/- രുപയും നൽകുകയുണ്ടായി
അതിജീവനത്തിന്റെ പുത്തൻ മാതൃകയായി വിവിധ വായ്പാ പദ്ധതികൾ കുറഞ്ഞ പലിശ നിരക്കിൽ ബാങ്ക് ഒരുക്കിയിരിക്കുന്നു .സ്വർണ്ണ പണയ വായ്പ 5.9% പലിശ നിരക്ക് മുതൽ ,ചെറുകിട കച്ചവടക്കാർക്ക് ആൾ ജാമ്യത്തിൽ 7.5% പലിശ നിരക്കിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുമയി ചേർന്ന് ഒരു ലക്ഷം രൂപ വരെ വായ്പ ,കൃത്യമായി വായ്പാ തിരിച്ചടവ് നടത്തുന്ന ഇടപാടുകാർക്ക് പലിശയിൽ 10% ഇളവ് നൽകുന്നു ,കൂടാതെ കോട്ടക്കൽ നഗരസഭയുമായി സഹകരിച്ച് പ്രവാസികൾക്ക് വായ്പാ പദ്ധതികൾ ആവിശ്കരിച്ചു വരുന്നു
കോട്ടക്കൽ നിയോജക മണ്ഡലത്തിലെ ഡയാലിസിസ് രോഗികൾക്ക് MLA ആബിദ് ഹുസൈൻ തങ്ങളുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഒരു മാസത്തെ മരുന്ന് വിതരണത്തിലും ബാങ്ക് ധനസഹായം നൽകിയിട്ടുണ്ട്.
കോട്ടക്കൽ നഗരസഭയിൽ നടന്ന ചടങ്ങിൽ ബാങ്ക് ചെയർമൻ എം. അബ്ദുറഹിമാൻ ചെക്ക് നഗരസഭാ ചെയർമാൻ കെ.കെ നാസറിന് കൈമാറി സ്ഥിരം സമിതി അദ്ധ്യക്ഷൻ സാജിദ് മങ്ങാട്ടിൽ ,ഡയറക്ടർ മാരായ അബു കിഴക്കേതിൽ ,സുബൈർ .സി.കെ ,നിസാർ .യു.കെ ,അബ്ദു റഹിമാൻ കുണ്ടിൽ ,നാരായണൻ .കെ.വി ,വേലായുധൻ .സി , നഗരസഭ സെകട്ടറി സുഗധ കുമാർ ,ബാങ്ക് ജനറൽ മാനേജർ ഷഫീഖ് കൊടി തൊടി ,സ്റ്റാഫ് സെക്രട്ടറി ജുനൈദ് പരവക്കൽ എന്നിവർ പങ്കെടുത്തു
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !