തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടര്‍ന്ന് അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അലംഭാവം കാണിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതര സംസ്ഥാനത്ത് കുടുങ്ങിയ സ്വന്തമായി വാഹനമില്ലാത്തവര്‍ കേരളത്തിലേക്ക് കടക്കാന്‍ പാസിന് അപേക്ഷിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് . കേരള സര്‍ക്കാരിന്‍റെ പക്കല്‍ ഇതര സംസ്ഥാനത്ത് കുടുങ്ങിയവരുടെ വിവരങ്ങള്‍ ഇല്ല. എത്ര പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് അറിയില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു .
‘പാസ് കിട്ടാത്തവരും ഭക്ഷണം കിട്ടാത്തവരും കൈയ്യില്‍ പണം തീര്‍ന്നെന്നും പറഞ്ഞുള്ള ഫോണ്‍ സന്ദേശം തനിക്ക് ലഭിക്കുന്നുണ്ട് . അവരുടെ സാഹചര്യം പ്രയാസകരമാണ്. സ്ത്രീകള്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായര്‍ അങ്ങിനെ ധാരാളം പേര്‍ കുടുങ്ങി കിടപ്പുണ്ട്. കോടതി ഇടപെട്ടതുകൊണ്ടാണ് ഇന്നലെ അല്‍പ്പം ആശ്വാസമുണ്ടായത്. പിറന്ന നാട്ടില്‍ വരുന്ന കാര്യം ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല. പാലക്കാട് അതിര്‍ത്തിയില്‍ കുടുങ്ങിയവരെ കോയമ്ബത്തൂര്‍ കളക്ടറാണ് സഹായിച്ചത് . എന്നാല്‍ പാലക്കാട് കളക്ടര്‍ അതിന് തയ്യാറായില്ല. പാസില്ലാതെ വരുന്നവരെ 14 ദിവസം നിര്‍ബന്ധിത ക്വാറന്‍റൈനില്‍ പോകണമെന്ന് മാത്രമേ ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നുള്ളൂ. എന്നാല്‍ സര്‍ക്കാര്‍ പിന്നീട് നിലപാട് മാറ്റി. ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് ഇറങ്ങിയിട്ടില്ല . എത്ര സംസ്ഥാനത്ത് എത്ര മലയാളികള്‍ കുടുങ്ങിക്കിടക്കുന്നുവെന്ന കണക്ക് ഉണ്ടായിരുന്നെങ്കില്‍ ഇവരെ തിരിച്ചെത്തിക്കാന്‍ നല്ല പദ്ധതി തയ്യാറാക്കാമായിരുന്നു’ – ചെന്നിത്തല വ്യക്തമാക്കി .
‘സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിച്ച് കൊണ്ടുവന്നാല്‍ മതി. അതിര്‍ത്തിയില്‍ രോഗ പരിശോധന നടത്തണം. ഇതിനൊന്നും ആരും എതിര് നില്‍ക്കുന്നില്ല . രണ്ട് മാസമായി കുടുങ്ങിക്കിടക്കുന്ന പാവങ്ങള്‍ നാട്ടില്‍ വരാന്‍ ആഗ്രഹിക്കുമ്ബോള്‍ നിയമങ്ങളുടെ നൂലാമാല പറഞ്ഞ് തടയുന്ന നടപടി തെറ്റ്. മനുഷ്യത്വപരമല്ല സ്വന്തമായി വാഹനമുള്ളവര്‍ക്കേ പാസ് കൊടുക്കുന്നുള്ളൂ. മുന്നൊരുക്കം നടത്തിയിരുന്നെങ്കില്‍ പ്രതിസന്ധി പരിഹരിക്കാമായിരുന്നു’ എന്നും പ്രതിപക്ഷ നേതാവ് വിശദീകരിച്ചു .
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !