ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് രാസവതക ചോര്‍ച്ചയെ തുടര്‍ന്ന് മരണം എട്ടായി. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നിനാണ് വതക ചോര്‍ച്ച ഉണ്ടായത്. രണ്ട് കുട്ടികള്‍ ഉള്‍പ്പടെ അപകടത്തില്‍ മരിച്ചു. കിങ് ജോര്‍ജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ച് പേര്‍ മരിച്ചതായി ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. മൂന്നുപേരെ മരിച്ചനിലയില്‍ പ്രദേശത്തുനിന്നും കണ്ടെത്തിയിരുന്നു. വിഷവാതകം ശ്വസിച്ച് നിരവധി മൃഗങ്ങളും ചത്തിട്ടുണ്ട്.
200 ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മൂന്നുപേരെ വെന്റിലേറ്ററിലേയ്ക്ക് മാറ്റി. 5 കിലോമീറ്റര്‍ പരിധിയിലേക്ക് വിഷവാതകം എത്തി എന്നാണ് അനുമാനം, പ്രദേശത്തെ 20 ഗ്രാമങ്ങള്‍ ഒഴിപ്പിയ്ക്കനുള്ള നടപടി പുരോഗമിയ്ക്കുകയാണ്. വെങ്കിട്ടാപുരത്തെ എല്‍ജി പോളിമര്‍ ഇന്‍ഡസ്ട്രീസില്‍നിന്നുമാണ് സ്റ്റെറീന്‍ വാതകം ചോര്‍ന്നത്. ചോര്‍ച്ച അടച്ചിട്ടുണ്ട്.
ആളുകളുടെ ജീവന്‍ രക്ഷിയ്ക്കാന്‍ വേണ്ട എല്ലാ നടപടികളും സ്വീകരിയ്ക്കാന്‍ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി ജില്ല ഭരണകൂടത്തിന് നിര്‍ദേശം നല്‍കി. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ് എന്നും പ്രദേശത്തേയ്ക്ക് ദ്രുതകര്‍മ സേനയെ അയച്ചിട്ടുണ്ട് എന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി വ്യക്തമാക്കി.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !