ജിദ്ദ : നിരാലംഭരായ ഇന്ത്യൻ പൗരന്മാർ നാടണയുന്നതിന് ടിക്കറ്റ് ചാർജ് പ്രവാസികളായ യാത്രക്കാർ തന്നെ വഹിക്കണമെന്ന കേന്ദ്ര സർക്കാർ തിരുമാനം പുന: പരിശോധിക്കണമെന്ന് ഒ ഐ സി സി മലപ്പുറം മുനിസിപ്പൽ കമ്മറ്റി ( ജിദ്ദ ) അഭ്യർത്ഥിച്ചു.
യു എം ഹുസ്സൈൻ മലപ്പുറം അദ്ധ്യക്ഷത വഹിച്ചു
2009 ൽ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫയർ ഫണ്ട് ലക്ഷകണക്കിന് പ്രവാസി ഇന്ത്യക്കാരുടെ പാസ്പ്പോർട്ട് പുതുക്കുന്നതിനും , സർട്ടിഫിക്കറ്റ് സാക്ഷ്യപെടുത്തൽ എന്നീ സേവനങ്ങൾക്ക് ഈടാക്കുന്ന തുകയിലെ ഒരു വിഹിതം കമ്മ്യൂണിറ്റി വെൽഫയർ ഫണ്ടിലാണെത്തുന്നത്. അതത് രാജ്യങ്ങളിലെ ഇന്ത്യക്കാർക്ക് പ്രതിസന്ധികളിൽ അകപ്പെടുമ്പോൾ അവരെ സഹായിക്കാൻ വേണ്ടിയാണ് ഈ ഫണ്ട് സംവിധാനം നിലവിൽ വന്നതെങ്കിലും കോവിഡ് 19 എന്ന മഹാമാരി മൂലം ആയിരക്കണക്കിന് പ്രവാസികളായ ഇന്ത്യക്കാർക്ക് തൊഴിൽ നഷ്ടപ്പെട്ടത് കൊണ്ട് കമ്മ്യൂണിറ്റി വെൽഫയർ ഫണ്ടിൽ നിന്നും ടിക്കറ്റ് ചാർജ് നൽകി ഇതിനൊരു ശാശ്വത പരിഹാരം കാണണമെന്നും ഇല്ലെങ്കിൽ സുമനസ്സുകളും സന്നദ്ധ സംഘടനകളും മുന്നോട്ട് വന്ന് ഇതിനൊരു പരിഹാരം കാണേണ്ടിവരുമെന്നും കമ്മറ്റി അഭിപ്രായപ്പെട്ടു. മൃതദേഹത്തിന് തൂക്കം നോക്കി ചാർജ് ഈടാക്കിയിരുന്ന നടപടി പ്രവാസികളുടെ കടുത്ത പ്രതിഷേധങ്ങളെ തുടർന്ന് കേന്ദ്ര സർക്കാർ പിൻവലിച്ചിരുന്നു.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !