കാർഷിക മേഖലയിലെ കടുത്ത പ്രതിസന്ധിയും മത്സ്യത്തൊഴിലാളികളുടെ ദുരിതങ്ങളും അർദ്ധ പട്ടിണിക്കാരായ പരമ്പരാഗത തൊഴിലാളികളുടെ അടക്കമുള്ള പ്രശ്നങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ തെറ്റായ നയങ്ങൾക്കെതിരെ മൊറയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മൊറയൂർ വില്ലേജ് ഓഫീസിന് മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി പി പി ഹംസ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ആനത്താൻ അജ്മൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ടിപി യൂസഫ്, സികെ ഷാഫി, സികെ നിസാർ, ബംഗാളത്ത് കുഞ്ഞഹമ്മദ്, പൂക്കോടൻ ഫക്രുദ്ദീൻ ഹാജി, മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ പാറക്കുന്നൻ കുഞ്ഞാപ്പു, ആനക്കച്ചേരി മുജീബ്, പൂക്കോടൻ റിയാസ്, സമീർ ബംഗാളത്ത്, കെ കെ മുഹമ്മദ് റാഫി, പി സി നാരായണൻ, എ പി നാരായണൻ, പൂക്കോടൻ ഫർഹാൻ, ശുഹൈബ് എം എന്നിവർ കുത്തിയിരിപ്പ് സമരത്തിന് ആശംസകളർപ്പിച്ച് സംസാരിച്ചു.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !