ന്യൂഡല്‍ഹി: രാജ്യത്ത് കോറോണവൈറസ് പടര്‍ന്നുപിടിക്കുമ്ബോള്‍ തീഹാര്‍ ജയില്‍ അധികൃതര്‍ ആശങ്കയില്‍ . ബലാത്സംഗക്കേസില്‍ കുറ്റാരോപിതാനായ ഒരു വ്യക്തിയെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് തിഹാര്‍ ജയില്‍ രണ്ടാം നമ്ബര്‍ ജയില്‍ സമുച്ചയത്തിലേക്ക് കൊണ്ടുവന്നു. എന്നാല്‍ ഇയാള്‍ ബലാത്സംഗം ചെയ്തു എന്ന് പരാതിപ്പെട്ട പെണ്‍കുട്ടിക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചു . ഇത് ആശങ്ക ഉയര്‍ത്തുന്നു
ബലാത്സംഗ കേസിലെ പ്രതിയെ ജയില്‍ അധികൃതര്‍ കോവിഡ് പരിശോധനക്ക് വിധേയമാക്കി, പരിശോധന ഫലം ലഭിച്ചിട്ടില്ല . പ്രതികോവിഡ് പോസിറ്റീവ് ആയി മാറിയേക്കാമെന്നും അതിനാല്‍ മറ്റ് നിരവധി തടവുകാര്‍ക്കുകൂടി വൈറസ്ബാധ ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്നും തിഹാര്‍ ജയില്‍ ഭരണകൂടം ഭയപ്പെടുന്നു.
ഈ ജയില്‍ സമുച്ചയത്തിലെ മറ്റ് ഉന്നത തടവുകാരില്‍ ബീഹാറിലെ കുപ്രസിദ്ധനായ മാഫിയ തലവന്‍ ഷഹാബുദ്ദീന്‍, അധോലോക ഡോണ്‍ ഛോട്ടാ രാജന്‍ എന്നിവരെയും ജയില്‍ നമ്ബര്‍ 2 ലാണ് താമസിപ്പിച്ചിട്ടുള്ളത് . എന്നാല്‍ ഇവരെയെല്ലാം അതീവ സുരക്ഷയോടെ പ്രത്യേക സെല്ലുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
കോവിഡ് 19 സംശയിക്കുന്ന പ്രതിയുമായി ഇവരൊന്നും നേരിട്ട് ഇടപഴകിയിട്ടില്ലെന്ന് ജയില്‍ അധികൃതര്‍ പറയുന്നു.കൂടാതെ വൈറസ് ബാധയുടെ ഭീഷണി നിലനികള്‍ക്കുന്നതിനാല്‍ സാമൂഹിക അകലം അടക്കമുള്ളവ ഉറപ്പാക്കിയിട്ടുണ്ടെന്ന് ജയില്‍ അധികൃതര്‍ പറയുന്നു കൂടാതെ പുതുതാണ് ജയിലെത്തുന്ന പ്രതികളെ കോവിഡ് പരിശോധനക്ക് വിധേയരാക്കാന്‍ തീരുമാനിച്ചതായും ജയില്‍ അധികൃതര്‍ വ്യക്തമാക്കി
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !