കോട്ടക്കൽ: കോവിഡ് പ്രതിരോധത്തിന്റെ മുൻ നിരയിൽ പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകരെയും, പോലീസ് ഉദ്യോഗസ്ഥരേയും കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂൾ അനുമോദിച്ചു. സ്കൂൾ മാനേജ്മെന്റിന്റെ നേതൃത്വത്തിലാണ് ആരോഗ്യരംഗത്തെയും ക്രമസമാധാനപാലന രംഗത്തെ ഉദ്യോഗസ്ഥരെയും ആദരിച്ചത്. കോട്ടക്കൽ പോലീസ് സ്റ്റേഷനിലെ സി.ഐ കെ.ഒ പ്രദീപ്, കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ സയിദ് ഫസൽ, സീനിയർ സ്റ്റാഫ് നഴ്സ് പ്രവീണ എന്നിവരെ സ്കൂൾ മാനേജർ കറുത്തേടത്ത് ഇബ്രാഹീം ഹാജി പൊന്നാട അണിയിച്ച് ആദരിച്ചത്,പ്രധാന അധ്യാപകൻ ബഷീർ കുരുണിയൻ, പ്രിൻസിപ്പൽ അലി കടവണ്ടി, പി ടി എ പ്രസിഡൻറ് ജുനൈദ് പരവക്കൽ, ജയദേവൻ കോട്ടക്കൽ എന്നിവർ സംബന്ധിച്ചു.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !